കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ പ്ലാസ്റ്റിക് കവറുകള്‍ക്കും ക്വാറികള്‍ക്കും സമ്പൂര്‍ണ നിരോധനം

  • By ഭദ്ര
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലേക്ക് പോകുന്നവരും വയനാട്ടുക്കാരും അറിഞ്ഞിരിക്കുക, ഒക്ടോബര്‍ രണ്ട് മുതല്‍ പ്ലാസ്റ്റികിനും ക്വാറികള്‍ക്കും സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി.

സ്ഥാനം ഒഴിയുന്നതിന് തലേ ദിവസത്തിലാണ് കളക്ടര്‍ കേശവേന്ദ്ര കുമാര്‍ പുതിയ ഉത്തരവിറക്കിയത്. വയനാടിന്റെ ആരോഗ്യമേഖലയുടെയും പരിസ്ഥിതിമേഖലയുടെയും സംരക്ഷണത്തിന് വേണ്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയക് എന്ന് കളക്ടര്‍ ഉത്തരവില്‍ പറയുന്നു.

plastic-bags

ഒക്ടോബര്‍ രണ്ട് മുതല്‍ ജില്ലിയില്‍ പ്ലാസ്റ്റിക് ക്യാരീബാഗുകള്‍, പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, തെര്‍മോകോള്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ എന്നിവയ്ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി.

അമ്പലവയലിലെ ആറാട്ടുപ്പാറ, കൊളകപ്പാറ എന്നിവിടങ്ങളിലെ കരിങ്കല്‍ ക്വാറികള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിനോദ സഞ്ചാരത്തിനായി ആയിരക്കണക്കിന് ആളുകള്‍ വന്ന് പോകുന്ന ജില്ലിയില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് തടയാന്‍ പുതിയ ഉത്തരവ് സഹായിക്കും.

English summary
Plastic cover banned in wayanad district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X