ജില്ല അതിർത്തിയിൽ കളിസ്ഥലം യാഥാർത്ഥ്യമാകുന്നു; ചോമ്പാല്‍ മിനി സ്റ്റേഡിയത്തിലെ ഗാലറിക്ക് തറക്കല്ലിട്ടു

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര: കോഴിക്കോട് -കണ്ണൂർ അതിർത്ഥിയിൽ ഒരു പൊതു കളിസ്ഥലം എന്ന നാട്ടുകാരുടെ ചിരകാല ആഗ്രഹം യാഥാർത്ഥ്യമാകുന്നു. ചോമ്പാൽ മിനിസ്റ്റേഡിയത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി.സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്ത് മുഴുവനായുള്ള ഗാലറിയാണ് പുതുതായി നിര്‍മ്മിക്കുന്നത്. നേരെത്തെ കിഴക്കുഭാഗത്ത് പകുതി സ്ഥലത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഗാലറി നിര്‍മ്മിച്ചിരുന്നു.

തമിഴ്‌നാട്ടിലെ തേനി, കമ്പം കഞ്ചാവ് ശേഖരിച്ച് ചെറുകിട കടച്ചവടക്കാര്‍ക്ക് എത്തിക്കുന്നു

എന്നാല്‍ ബാക്കി വരുന്ന 40 മീറ്റർ സ്ഥലത്ത് ജില്ല പഞ്ചായത്ത് 15 ലക്ഷം രൂപ ചിലവാക്കി നാല് സ്റ്റെപ്പ് ഉയരത്തിലാണ് ഗാലറി പണിയുന്നത്. സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്ന കളിക്കാര്‍ക്കും, കളി കാണാന്‍ വരുന്നവര്‍ക്കും ഇത് സഹായകമാകും. ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ഈ കളിക്കളം നിരവധി മത്സരങ്ങളുടെ വേദിയായിരുന്നു.

stadium-

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണച്ചുമതല. ഗാലറിയുടെ തറക്കല്ലിടല്‍ കര്‍മ്മം ജില്ല പഞ്ചായത്തംഗം എ. ടി .ശ്രീധരന്‍ നിര്‍വ്വഹിച്ചു. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യൂബ് അധ്യക്ഷത വഹിച്ചു. സുധ മാളിയേക്കല്‍, നിഷ പറമ്പത്ത്, പ്രദീപ്‌ ചോമ്പാല, ഒ .ബാലന്‍, ടി . ടി ..പത്മനാഭന്‍, വി.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കൊറിയയില്‍ നടന്ന സമാധാന സമ്മേളത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി മലപ്പുറം മഅ്ദിന്‍ ചെയര്‍മാന്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
play ground getting ready in vadakara

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്