തക്കതായ കാരണമില്ല.. പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. കേരള സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി പരിഗണനാര്‍ഹം പോലുമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി തള്ളിയത്. രാഷ്ട്രീയ വിഷയങ്ങളില്‍ ഭാഗഭാക്കാവാന്‍ താല്‍പര്യമില്ലെന്നും ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ തക്കതായ കാരണമില്ലെന്നും കോടതി വ്യക്തമാക്കി.

മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നമ്പി നാരായണന്റെ പേര് പറയിച്ചു!! ചാരക്കേസിൽ വെളിപ്പെടുത്തൽ

cm

തോമസ് ചാണ്ടി രാജി വെയ്ക്കാത്തതില്‍ പ്രതിഷേധിച്ച് നാല് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ട് നിന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. യോഗത്തില്‍ നിന്നും വിട്ടുനിന്ന മന്ത്രിമാര്‍ യോഗതീരുമാനങ്ങളെ എതിര്‍ത്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുള്ളത് സംസ്ഥാന നിയമസഭയോട് മാത്രമാണ്. അക്കാര്യം പരിശോധിക്കേണ്ടത് കോടതിയുടെ വിഷയമല്ല. തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് മറ്റൊരു ബെഞ്ചും കണ്ടെത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് വലിയ വിവാദമായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Plea against CM Pinarayi Vijayan rejected by High Court

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്