സര്‍ക്കാര്‍ ശമ്പളം വാങ്ങി എന്‍ട്രന്‍സിന് ക്ലാസെടുക്കുന്ന അധ്യാപകര്‍ സൂക്ഷിച്ചോ;നിങ്ങളും കുടുങ്ങും

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ ഹയര്‍സെക്കണ്ടറി ബാച്ചുകള്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകള്‍ക്ക് വില്‍ക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ഇതിനെതിരെ കര്‍ഡശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് കൈമാറി. പ്‌ലസ് 2 വിദ്യാഭ്യാസരംഗത്തെ കച്ചവടം എത്രകണ്ട് വിപുലമാണെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ ശമ്പളം വാങ്ങി എന്‍ട്രന്‍സ് കേന്ദ്രങ്ങളില്‍ ക്ലാസെടുക്കുന്ന അധ്യാപകര്‍ക്കെതിരെയും നടപടി നിര്‍ദേശിച്ചിട്ടുണ്ട്. പല അണ്‍എയ്ഡഡ് സ്‌കൂളുകളിലും പ്ലസ് 2 ക് ളാസുകള്‍ നടക്കുന്നില്ലെന്നും കുട്ടികളെല്ലാം എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളിലാണെന്നും അന്വേഷണം നടത്തിയ ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ എംഎസ് ജയയ്ക്ക് ബോധ്യമായെന്നാണ് റിപ്പോര്‍ട്ട്.

 ഹയര്‍സെക്കണ്ടറി ഡയറക്ടര്‍

ഹയര്‍സെക്കണ്ടറി ഡയറക്ടര്‍

സംസ്ഥാനത്തെ എല്ലാ എയഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലും നിരീക്ഷണവും പരിശോധനയും വേണമെന്നും ഹയര്‍സെക്കഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

 പരിശോധിക്കണം

പരിശോധിക്കണം

പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നവര്‍, ഇവര്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റുകളുമായുള്ള ബന്ധം, പണം കൈമാറുന്ന രീതി എന്നിവയെല്ലാം വിശദമായി പരിശോധിക്കണമെന്നും ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 വിദ്യാഭ്യാസ അവകാശ നിയമനം

വിദ്യാഭ്യാസ അവകാശ നിയമനം

വിദ്യാഭ്യാസ ചട്ടങ്ങളുടെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും പൂര്‍ണ്ണമായ ലംഘനമാണ് ഈ സ്‌കൂളുകളിലെന്ന് റിപ്പോര്‍ട്ട്.

 വിലയിരുത്തല്‍

വിലയിരുത്തല്‍

ബാച്ചുകളുടെ അംഗീകാരം തന്നെ റദ്ദാക്കാവുന്ന കുറ്റമാണ് സ്‌കൂളുകളില്‍ നടക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

സര്‍ക്കാര്‍ ആവശ്യപ്പെട്ടു

സര്‍ക്കാര്‍ ആവശ്യപ്പെട്ടു

തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാടൈറ്റസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

English summary
Plus Two batch selling, Government orders enquiry in unaided schools
Please Wait while comments are loading...