കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടുവിലും സര്‍ക്കാര്‍ കുടുങ്ങി; ഹര്‍ജി തള്ളി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ച കേസിലും സര്‍ക്കാരിന് കോടതിയില്‍ നിന്ന് തിരിച്ചടി. സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളി.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ അംഗീകാരമില്ലാതെ അനുവദിച്ച പ്ലസ്ടു ബാച്ചുകള്‍ക്ക് അംഗീകരം നല്‍കേണ്ടതില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ വിധി. സ്‌കൂളുകളുടെ യോഗ്യത പരിശോധിക്കാതെയാണ് പ്ലസ് ടു അനുവദിച്ചതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

High Court

പ്ലസ് ടു ബാച്ച് അനുവദിച്ചതില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കോഴ വാങ്ങിയാണ് സീറ്റ് അനുവദിച്ചതെന്ന് എംഇഎസ് അടക്കമുള്ള സംഘടകള്‍ ആരോപിച്ചിരുന്നു. നിരവധി മാധ്യമങ്ങളും ഇതിന് തെളിവുകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതോടെ സംസ്ഥാനത്തെ പ്ലസ്ടു പ്രവേശനം അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശകളെ മറികടന്ന് അനുവാദം നല്‍കിയ പ്ലസ് ടുകളില്‍ ഇത്തവണ പ്രവേശനം നടത്താനാവില്ല.

സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. എന്നാല്‍ ആ ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവില്‍ ദുരൂഹതയുണ്ടെന്നും കോടതി വിലയിരുത്തുന്നു.

മന്ത്രിസഭ ഉപസമിതി തയ്യാറാക്കിയ പട്ടികയിലെ സ്‌കൂളുകളിലും പ്രവേശനം അനുവദിക്കണം എന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ാവശ്യവുിം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയിരിക്കുകയാണ്. സിംഗിള്‍ ബഞ്ചിന്റെ വിധിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ തീരുമാനം അംഗീകരിക്കാന്‍ സര്‍ക്കാര്‍ എന്തിനാണെന്ന രീതിയില്‍ പോലും അദ്ദേഹം പ്രതികരിച്ചിരുന്നു.

English summary
Plus Two case: High Court rejected Government's plea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X