Pogonotrophy...!മോദിയുടെ താടിയെ ഉദാഹരിച്ച് ശശി തരൂർ.. ട്വീറ്റ് ഏറ്റെടുത്ത് ട്വിറ്റേറിയന്‍സ്
ദില്ലി; കടുകട്ടി ഇംഗ്ലീഷ് പദങ്ങൾ തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഉപയോഗിക്കുന്നയാളാണ് എംപി കൂടിയായ ശശി തരൂർ. അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രയോഗങ്ങൾ പെട്ടെന്ന് തന്നെ നെറ്റിസൺസ് ഏറ്റെടുക്കാറുമുണ്ട്.എന്നാൽ ഏറെ നാളായി അദ്ദേഹം അത്തരത്തിലുള്ള വാക്കുകളൊന്നും ഉപയോഗിച്ചിരുന്നില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ നിരന്തര ആവശ്യം മാനിച്ച് ശശി തരൂർ പങ്കുവെച്ച വാക്കാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'പൊഗോണോട്രോഫി' എന്നതാണ് പുതുതായി പരിചയപ്പെടുത്തിയ വാക്ക്.

ഹോളിവുഡ് താരം ടോം ക്രൂസിന് ഇന്ന് പിറന്നാള്‍; നടന്റെ അടിപൊളി ചിത്രങ്ങള്‍
ഡോ പ്രിയ ആനന്ദായിരുന്നു തരൂരിനോട് പുതിയ വാക്ക് പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടത്. സർ, നിങ്ങളുടെ സംഭാഷണങ്ങൾക്ക് പുറമെ പുതിയ ചില വാക്കുകൾ പഠിക്കാൻ കാത്തിരിക്കുകയാണ്. ഇതുവരെ കേള്‍ക്കാത്ത പദപ്രയോഗത്തിലൂടെ മനസ്സിനെ പ്രീതിപ്പെടുത്താൻ കഴിയുന്നത് മഹത്തരമാണ് എന്നായിരുന്നു പ്രിയയുടെ ട്വീറ്റ്. ഇതിന് മറുപടിയായാണ് തരൂർ 'പൊഗോണോട്രോഫി' എന്ന പദം ഉപയോഗിച്ചത്.
തന്റെ സുഹൃത്ത് രത്തിൻ റോയിയാണ് ഈ വാക്ക് പറഞ്ഞതെന്നാണ് തരൂർ വ്യക്തമാക്കിയത്.ഒപ്പം പതിവിൽ നിന്ന് വിപരീതമായി വാക്കിന്റെ അർത്ഥവും തരൂർ പങ്കുവെച്ചിട്ടുണ്ട്.
'എന്റെ സുഹൃത്തും എക്‌ണോമിസ്റ്റുമായ രത്തിന്‍ റോയ് എന്നെ ഇന്ന് ഒരു പുതിയ വാക്ക് പഠിപ്പിച്ചു.'പൊഗോണോട്രോഫി' 'താടിയോ മീശയോ വളർത്തൽ, അഥവാ കൃഷി', പ്രധാനമന്ത്രിയുടെ പൊഗോണോട്രോഫി മഹാമാരിക്കാലത്തെ മുൻകരുതലാണ്'-എന്നായിരുന്നു തരൂർ ട്വീറ്റ് ചെയ്തത്. എന്തായാലും പുതിയ വാക്കും പെട്ടെന്ന് തന്നെ വൈറലായി കഴിഞ്ഞു.
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications