കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടുകിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: രണ്ടുകിലോ കഞ്ചാവുമായി തമിഴ്‌നാട് ശിവഗംഗ മുത്തുപ്പെട്ടി വില്ലേജ് അയ്യങ്കാര്‍ കോവില്‍ സ്ട്രീറ്റില്‍ കാര്‍ത്തിക് (25) പോലീസ് പിടിയില്‍. എക്‌സൈസ് ഇന്റലിജന്‍സിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് ഗുരുവായൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ തൃശൂര്‍ എക്‌സൈസും ഗുരുവായൂര്‍ ആര്‍.പി.എഫും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

എറണാകുളം ഗുരുവായൂര്‍ ട്രെയിനില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ട കാര്‍ത്തിക് ഏറെ നേരമായി നിരീക്ഷണത്തിലായിരുന്നു. സുഗന്ധതൈലം പുരട്ടിയാണ് കഞ്ചാവു വില്‍പനയ്ക്കു കൊണ്ടുവന്നത്. ഇതോടെ മണം പുറത്തുവരുന്നതു തടയാനാകും. കഞ്ചാവ് എത്തിക്കുന്നതിന് പ്രതിഫലമായി പ്രതിദിനം 2000 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്.

 thrisurdrugs

കേരളത്തിലും തമിഴ്‌നാട്ടിലും മാറിമാറി താമസിച്ചാണ് വില്‍പന നടത്തുന്നതെന്ന് കരുതുന്നു. ഹംസ എന്നയാളാണ് ഇയാള്‍ക്ക് കഞ്ചാവു കൈമാറിയത്. ഗുരുവായൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനാണ് കൊണ്ടുവന്നത്. വിശദമായി ചോദ്യംചെയ്യുകയാണ്.

തൃശൂര്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ബി. സുമേഷ്, ഗുരുവായൂര്‍ ആര്‍.പി.എഫ്. എ.എസ്.ഐ: വി.കെ. ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ജിന്റോജോണ്‍, എം.ജി.അനൂപ്കുമാര്‍, റിന്റോ ആന്റണി, കെ.സി. അനന്തന്‍, കെ.എസ്.ഷിബു, അബ്ദുള്‍ വഹാബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗിരിധരന്‍, സന്തോഷ്, വിശാല്‍, റെനില്‍ രാജന്‍, നിധിന്‍ മാധവന്‍, ശ്രീജിത്, വനിത കോണ്‍സ്റ്റബിള്‍ പ്രസന്ന എന്നിവര്‍ പിടികൂടിയ സംഘത്തിലുണ്ടായി.

English summary
police arrest tamilnadu native with drugs in thrisur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X