നടിയെ ആക്രമിച്ച കേസ് ഒരു അഭിഭാഷകൻ കൂടി അറസ്റ്റിൽ; കാർ കസ്റ്റഡിയിലെടുത്തു, അന്വേഷണം വഴിത്തിരിവിൽ

  • By: Akshay
Subscribe to Oneindia Malayalam

ആലുവ: നടി ആക്രമിക്കപ്പെട്ട കേസ് പുതിയ ഴവിത്തിരിവിലേക്ക്. നടിയ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകന്റെ ജൂനിയർ അറസ്റ്റിൽ. രാജുജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് ആവശ്യപ്പെട്ട പ്രകാരം വൈകിട്ട് നാല് മണിയോടെ ആലുവ പോലീസ് ക്ലബിലെത്തിയ ഇയാളെ ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു.

ആലുവ പോലീസ് ക്ലബിലേക്ക് മറ്റൊരു അഭിഭാഷകനൊപ്പം സ്വന്തം കാറിലാണ് രാജു ജോസഫ് എത്തിയത്. കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കാന്‍ കൊണ്ടു പോയത് ഈ കാറിലാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ മെമ്മറി കാർഡ് ജൂനിയറിന്റെ കൈവശം കൊടുത്തിരുന്നെന്നും അയാൾ ഇത് നശിപ്പിക്കുകയായിരുന്നെന്നും നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു.

രണ്ടാം തവണ

രണ്ടാം തവണ

പ്രതീഷ് ചാക്കോ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ആദ്യം ഒരു തവണ രാജു ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. രണ്ടാം തവണയാണ് അദ്ദേഹത്തെ വിളിപ്പിക്കുന്നത്.

തൂത്തുക്കുടി രജിസ്ട്രേഷൻ കാർ

തൂത്തുക്കുടി രജിസ്ട്രേഷൻ കാർ

തമിഴ്‌നാട് തൂത്തുക്കുടി രജിസ്‌ട്രേഷനിലുള്ള TN 69 J 9169 എന്ന നമ്പറിലുള്ള വാഹനത്തിലാണ് രാജു ജോസഫ് മറ്റൊരു അഭിഭാഷകനൊപ്പം എത്തിയത്.

ഗതാഗത വകുപ്പിന്റെ സൈറ്റ്

ഗതാഗത വകുപ്പിന്റെ സൈറ്റ്

കേസില്‍ ഉള്‍പ്പെട്ട കാറായതിനാല്‍ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഗതാഗതവകുപ്പിന്റെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.

മെമ്മറി കാർഡ് നശിപ്പിക്കാൻ കൊണ്ടുപോയത്

മെമ്മറി കാർഡ് നശിപ്പിക്കാൻ കൊണ്ടുപോയത്

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കാന്‍ കൊണ്ടു പോയത് ഈ കാറിലാണെന്നാണ് പോലീസിന്റെ കണ്ടെത്തില്‍.

ചോദ്യം ചെയ്തത് നിരവധി പേരെ

ചോദ്യം ചെയ്തത് നിരവധി പേരെ

രാവിലെ ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവടക്കമുള്ള ബന്ധുക്കളേയും, ദിലീപിന്റെ മുന്‍ഭാര്യ മജ്ഞുവാര്യരുടെ സഹോദരനും നടനുമായ മധു വാര്യരേരയും വിളിച്ചു വരുത്തി ചേദ്യം ചെയ്തിരുന്നു.

ഏറ്റവും അവസാനം

ഏറ്റവും അവസാനം

ദിലീപിന്റെയും കാവ്യ മാധവന്റെയും മ‍ഞ്ജു വാര്യരുടെയും ബന്ധുക്കളെ ചോദ്യം ചെയ്തതിന് ശേഷമാണ് അഭിഭാഷകൻ രാജു ജോസഫ് ആലുവ പോലീസ് ക്ലബിൽ എത്തിയത്.

English summary
Police arrested advocate Raju Joseph in actress attacked case
Please Wait while comments are loading...