'മീശമാധവനും'കൂട്ടുകാരിയും കൊല്ലത്ത് പിടിയില്‍!മീശ പിരിക്കാതെ പൂട്ടിയിട്ട വീടുകളില്‍ കയറും,പിന്നെ...
മീശമാധവന്‍ എന്ന് വിളിക്കുന്ന ഷംനാദ് നിരവധി മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണ്.
കൊല്ലം: പോലീസിനെ ഏറെക്കാലമായി വലച്ചിരുന്ന മോഷ്ടാക്കളെ ഒടുവില്‍ പിടികൂടി. പൂട്ടിക്കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന 'മീശമാധവനെയും' കൂട്ടാളികളെയുമാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കള്ളന്മാരെ പിടികൂടിയത്.
കരിക്കോട് കൊടിമേല്‍ക്കൊടി അബ്ദുള്‍ ഖാദറിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ മാസം നാലുലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും, വജ്രാഭരണങ്ങളും പതിനായിരം രൂപയും മോഷണം പോയിരുന്നു. ഈ കേസിലാണ് മീശമാധവന്‍ എന്ന് വിളിക്കുന്ന കരിക്കോട് നൗഷാദ് മന്‍സിലില്‍ ഷംനാദ്, തൊടിയില്‍ വീട്ടില്‍ ജിം ഷാജി എന്ന ഷാജഹാന്‍, മോഷ്ടിച്ച സ്വര്‍ണ്ണം വില്‍ക്കാന്‍ ഇവരെ സഹായിച്ച വളത്തുങ്കല്‍ അന്‍സിയ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മീശമാധവന്‍ എന്ന് വിളിക്കുന്ന ഷംനാദ് നിരവധി മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണ്. പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടുപിടിച്ച് അവിടെക്കയറി മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ഇങ്ങനെ മോഷ്ടിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അന്‍സിയയുടെ സഹായത്തോടെയാണ് ജ്വല്ലറികളില്‍ വിറ്റിരുന്നത്. കരിക്കോട് അബ്ദുള്‍ ഖാദറും കുടുംബവും വീട് പൂട്ടിപോയി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോളാണ് മോഷണം നടന്നതായി അറിയുന്നത്. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇവര്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications