Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ദ്ധരാത്രി കാര്‍ കത്തിക്കാന്‍ ഒരു യുവതി... നാദാപുരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാദാപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കൊലപാതകത്തെ തുടര്‍ന്ന് നാദാപുരം മേഖല അശാന്തിയുടെ പിടിയില്‍ ആയിരുന്നു. സമാധാനാന്തരീക്ഷം ഏതാണ്ട് തിരിച്ചുവന്നുകൊണ്ടിരിക്കേ അത് തകര്‍ക്കാന്‍ നടന്ന ശ്രമം നാട്ടുകാര്‍ തടഞ്ഞു.

ഒരു യുവതിയാണ് നാടിനെ വീണ്ടും കലാപത്തിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചതെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അര്‍ദ്ധ രാത്രിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞത്.

Nadapuram Woman

കുറുവന്തേരി കല്ലമ്മല്‍ വെള്ളിലാട്ടെ നസീമ എന്ന 33 കാരിയാണ് കാര്‍ കത്തിക്കാന്‍ ശ്രമിച്ചത്. ഇവരെ പിന്നീട് പോലീസിന് കൈമാറി.

കഴിഞ്ഞ ആഴ്ച വിവാഹം നടന്ന വീട്ടിലെ കാറാണ് ഇവര്‍ കത്തിക്കാന്‍ ശ്രമിച്ചത്. അന്ന് വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച ബസ്സിലെ ചിലര്‍ സിപിഎമ്മിന്റെ പ്രകടനത്തിന് നേരെ കൂവി വിളിച്ചു എന്ന് ആരോപണം ഉണ്ടായിരുന്നു.

കാറെങ്ങാനും കത്തിയിരുന്നെങ്കില്‍ സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് പറഞ്ഞ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടേനെ. മാര്‍ച്ച് ആറ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നസീമ കാര്‍ കത്തിക്കാന്‍ എത്തിയത്. എന്തെങ്കിലും പൂര്‍വ്വകാല വൈരാഗ്യമാണോ ഇതിന് പിന്നില്‍ എന്ന് വ്യക്തമല്ല.

പോലീസെത്തി നസീമയെ അറസ്റ്റ് ചെയതെങ്കിവും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+