വിശന്ന് കരഞ്ഞ കുട്ടിയെ സിഐ പുറത്തേക്ക് വലിച്ച് മാറ്റി; രണ്ട് വയസുകാരിയോട് ക്രൂരത, വീഡിയോ...
പത്തനംതിട്ട: രണ്ട് വയസുകാരി വിശന്ന് കരഞ്ഞിട്ടും പോലീസുകാരന്റെ മനസലിഞ്ഞില്ല. അമ്മയുടെ അടുത്തേക്ക് പോയ കുഞ്ഞിനെ വലിച്ച് മാറ്റി സര്‍ക്കിള്‍ ഇന്‍സ്പക്ടറുടെ ക്രൂരത. പത്തനംതിട്ട റാന്നിയില്‍ പാറ ഖനനത്തിനെതിരായ സമരത്തിനിടെയാണ് റാന്നി സിഐ ന്യൂമാന്റെ മനുഷ്വത്വമില്ലാത്ത പെരുമാറ്റം.
സമരത്തിനിടെ പൊലീസ് പിടിച്ചുകൊണ്ടുപോയ അമ്മയുടെ അടുത്തേക്ക് വിശന്നുകരഞ്ഞുചെന്ന കുട്ടിയെ സിഐ പിടിച്ച് പുറത്തേക്ക് മാറ്റുകയായിരുന്നു. ചെമ്പന്മുടി മലയിലെ ക്വാറിക്കെതിരെ പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ സമരം തടക്കുന്നുണ്ടായിരുന്നു. സമരത്തിനെത്തിയ നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവം നടന്നത്.

കോറിക്കെതിരെ സമരം ചെയ്ത നാട്ടുകാരെ സിഐയുടെ നേതൃത്വ്തതിലെത്തിയ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നാറാണമൂഴിയിലെ മാത്യുവിന്റെ ഭാര്യ റീന എന്ന യുവതിയെയും പൊലീസ് ഇക്കൂട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വയസുകാരിയായ മകള്‍ ബെല്ല റോസ് ആ സമയം റീനയുടെകൂടെ ഉണ്ടായിരുന്നില്ല.
Read Also: നീ കള്ളക്കടത്തുകാരിയല്ലേ ? മലപ്പുറത്ത് കാമുകനെ തേടിയെത്തിയ യുവതിയോട് നാട്ടുകാര്‍ ചെയ്തത് !
അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷന് മുന്നില്‍ നാട്ടുകാര്‍ തടിച്ച്കൂടി. അറസ്റ്റ് ചെയ്തവരെ സ്റ്റേഷനിലെഗ്രില്ലിനുള്ളില് പൂട്ടിയിട്ടിയിരിക്കുകയായിരുന്നു. രണ്ട് വയസുകാരിയായ കുട്ടി വിശന്ന് കരഞ്ഞിട്ടും അമ്മയുടെ അടുത്തേക്ക് കയറ്റിവിടാന്‍ പോലീസ് തയ്യാറായില്ല.
അടച്ചിട്ടിരുന്ന സ്റ്റേഷന്റെ ഗ്രില്‍ തുറന്നപ്പോള്‍ ബെല്ല റോസിനെ അകത്തേക്ക് കടത്തി വിടാന്‍ ശ്രമിച്ചു. എന്നാല്‍ സിഐ ന്യുമാന് കുട്ടിയെ കയ്യില്‍ പിടിച്ച് പുറത്തേക്ക് വലിച്ച് മാറ്റുകയായിരുന്നു. ഭയന്നുവിറച്ച കുട്ടി അലറി കരഞ്ഞിട്ടും സിഐ കുട്ടിയെ അമ്മയ്ക്കടുത്തേക്ക് വിട്ടില്ലെന്ന് നാട്ടുകാര്‍ ആരാപിച്ചു.
Read Also: വട്ടിയൂര്‍കാവില്‍ ടിഎന്‍ സീമയെ തോല്‍പ്പിച്ചത് സ്ഥാനാര്‍ത്ഥി മോഹം; ആ ജില്ലാ നേതാവ് ആര് ?
മനുഷത്വരഹിതമായി പെരുമാറിയ സിഐക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മനുഷ്യത്വ രഹിതമായി പെരുമാറുകയും കൈയില്‍ പിടിച്ച് പുറത്താക്കുകയും ചെയ്തത്. സിഐയുടെ പെരുമാറ്റത്തില്‍ ഭയന്നുവിറച്ച കുട്ടി അലറിക്കരയുകയും ചെയ്തു. ഇയാള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications