കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍കാവില്‍ ടിഎന്‍ സീമയെ തോല്‍പ്പിച്ചത് സ്ഥാനാര്‍ത്ഥി മോഹം; ആ ജില്ലാ നേതാവ് ആര് ?

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയെങ്കിലും ചില മണ്ഡലങ്ങളിലെ തോല്‍വി പ്രതീക്ഷിക്കാത്തതായിരുന്നു. കേരള രാഷ്ട്രീയം ഉറ്റ് നോക്കിയ മത്സരമായിരുന്നു തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പോരാട്ടം. ഡോ ടിഎന്‍ സീമയായിരുന്നു വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി. സീമ തോല്‍ക്കാന്‍ കാരം ഒരു ജില്ലാ നേതാവാണത്രേ !

മുന്‍ എംപി എന്ന നിലയിലുള്ള സീമയുടെ പ്രവര്‍ത്തനങ്ങളും യുഡിഎഫ് സര്‍ക്കാരിനും ബിജെപിക്കുമെതിരായ സ്ത്രീവിരുദ്ധ വോട്ടുകളും നേട്ടമാകുമെന്ന് കരുതിയ സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. വിജയപ്രതീക്ഷയുള്ള സീറ്റില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സീമയെ തോല്‍പ്പിച്ചത് ഒരു പ്രമുഖ ജില്ലാ നേതാവിന്റെ സ്ഥാനാര്‍ത്ഥി മോഹമാണെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

tn seema

സിപിഎം പ്രാദേശിക ഘടകത്തെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന കമ്മറ്റിയംഗം കെജെ തോമസ് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാക്കമ്മറ്റിയിലെ നേതാക്കളുള്‍പ്പെടെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ജില്ലാകമ്മറ്റി അംഗമായ നേതാവിന്റെ സ്ഥാനാര്‍ത്ഥി മോഹമാണത്രേ സീമയെ തോല്‍പ്പിച്ചത്. ഇയാള്‍ സിപിഎം വോട്ട് മറിച്ചെന്നാണ് ആരോപണം.

പാളത്തില്‍ 202 വിള്ളലുകള്‍, ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണ സ്തംഭനത്തിലേക്ക് ! യാത്രക്കാര്‍ വലയും...പാളത്തില്‍ 202 വിള്ളലുകള്‍, ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണ സ്തംഭനത്തിലേക്ക് ! യാത്രക്കാര്‍ വലയും...

റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷം ജില്ലാ നേതാവിനെതിരെ നടപടിയുണ്ടായേക്കും. വട്ടിയൂര്‍ക്കാവില്‍ 13 ബൂത്തുകളിലാണ് എല്‍ഡിഎഫ് പിന്നോക്കം പോയത്. ഇവിടെ ലീഡ് കിട്ടിയില്ലെന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഎമ്മിന്‍രെ ശക്തികേന്ദ്രങ്ങളിലാണ് ഈ തിരിച്ചടി.

സിറ്റിംഗ് എംഎല്‍എ ആയ മുരളീധരനാണ് വട്ടിയൂര്‍ക്കാവില്‍ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സീമയെ പിന്തള്ളി രണ്ടാം സ്ഥാനത്തെതി. അതും വലിയ മാര്‍ജിനില്‍. ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി വളരെയധികം മുന്നേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 30,206 വോട്ടാണ് ബിജെപി നേടിയിരിക്കുന്നത്. ഇതിന് പിന്നില്‍ ചില പ്രാദേശിക നേതാക്കളുടെ കളിയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. അതേസമയം അരുവിക്കര, തിരുവന്തപുരം സെന്‍ട്രല്‍, കോവളം മണ്ഡലങ്ങള്‍ മുന്നണിക്ക് നഷ്ടമായത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതകൊണ്ടാണെന്നും വ്യക്തമാക്കുന്നു.

ആന്റണി രാജുവിനെതിരെ താഴെതട്ടില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായിട്ടും സംസ്ഥാന നേതൃത്വം അവഗണിച്ചതാണ് വിനയായത്. ഏതെങ്കിലും യുവനേതാക്കളെ മത്സരിപ്പിച്ചിരുന്നെങ്കില്‍ ജയിക്കാമായിരുന്നെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Read Also: നീ കള്ളക്കടത്തുകാരിയല്ലേ ? മലപ്പുറത്ത് കാമുകനെ തേടിയെത്തിയ യുവതിയോട് നാട്ടുകാര്‍ ചെയ്തത് !

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
who is behind the defeat of Dr. TN Seema at Vattiyoorkkavu in 2016 Assembly Elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X