പ്രവാസിയിൽ നിന്ന് പണം തട്ടി; സിപിഎം എംഎൽഎ കുടുങ്ങും, കൂടുതൽ തെളിവുകൾ ലഭിച്ചു, അറസ്റ്റിന് സാധ്യത!

  • Written By: Desk
Subscribe to Oneindia Malayalam

മലപ്പുറം: സിപിഎം സ്വതന്ത്ര എംഎൽഎയുടെ സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചെന്ന് റിപ്പോർട്ട്. പ്രവാസിയിൽ നിന്ന് പിവി അൻവർ എംഎൽഎ പണം വാങ്ങിയെന്ന ആരോപണത്തിലാണ് കൂടുതൽ തെളിവ് പോലീസിന് ലഭിച്ചിരിക്കുന്നത്. ബിസിനസിൽ മലയാളിയെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 2012ലാണ് പിവി അൻവർ പ്രവാസിയിൽ നിന്ന് 50 ലക്ഷം രൂപ സ്വന്തമാക്കിയത്.

എന്നാൽ ആ സമയത്ത് അൻവറിന് മംഗലാപുരത്ത് ക്രഷർ യൂണിറ്റ് ഉണ്ടായിരുന്നില്ലെന്ന് രേഖകൾ തെളിയിക്കുന്നു. 22 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറഞ്ഞിടത്ത് ഒരേക്കര്‍ 87 സെന്റ് ഭൂമി മാത്രമേ ഉള്ളുവെന്നും രേഖകളില്‍ വ്യക്തമാണ്. മംഗലാപുരത്ത് കെ.ഇ ക്രഷര്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനമുണ്ടെന്നും ഇതില്‍ പത്ത് ശതമാനം ഓഹരി നൽകാമെന്നും പറഞ്ഞാണ് അന്‍വര്‍ പ്രവാസി മലയാളി സലീമില്‍ നിന്ന് പണം വാങ്ങിയത്.

ക്രഷർ യൂണിറ്റ് ഉണ്ടായിരുന്നില്ല

ക്രഷർ യൂണിറ്റ് ഉണ്ടായിരുന്നില്ല

പ്രവാസിമലയാളിയായ സലീമുമായി ഉണ്ടാക്കിയ കരാറില്‍ അന്‍വര്‍ രേഖപ്പെടുത്തിയിരുന്നത് തനിക്ക് മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റും 22 ഏക്കര്‍ സ്ഥലവും ഉണ്ടെന്നായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മംഗലാപുരത്തെത്തിയ മഞ്ചേരി പോലീസ് ഇവയെല്ലാം വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എല്ലാ വാദവും പൊളിയുന്നു

എല്ലാ വാദവും പൊളിയുന്നു

തന്റെ പേരിലുള്ള ഭൂമിക്ക് അഞ്ച് കോടി രൂപ വിലയുണ്ടെന്നായിരുന്നു എംഎല്‍എയുടെ വാദം. ഇതോടെ ആ വാദവും പൊളിഞ്ഞിരിക്കുകയാണ്. ഇടപാട് നടന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് അന്‍വര്‍ ക്രഷര്‍ യൂണിറ്റ് വാങ്ങിയതെന്ന് രേഖകള്‍ തെളിയിക്കുന്നു.

അറസ്റ്റിന് സാധ്യത?

അറസ്റ്റിന് സാധ്യത?

പരാതിയെ ബലപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചതോടെ അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റിലേക്കാവും പോലീസ് നീങ്ങുകയെന്നും സൂചനയുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. മാംഗ്ലൂരിലെ ബാല്‍ത്തങ്ങാടിയിലെ കെഇ ക്രഷര്‍ എന്ന സ്ഥാപനവും അതിനോടനുബന്ധിച്ച സ്ഥലവും തന്റേതാണെന്ന് ചൂണ്ടി കാണിച്ചാണ് എംഎല്‍എ നിയമ വ്യവസ്ഥയുണ്ടാക്കിയത്. എന്നാല്‍ ഈ സ്ഥലം ലീസില്‍ മറ്റാര്‍ക്കോ ഉടമപ്പെട്ട സ്വത്താണെന്ന് പരാതിക്കാരന്‍ പറയുന്നു.

പോലീസ് ചോദ്യം ചെയ്യും

പോലീസ് ചോദ്യം ചെയ്യും

അന്‍വറിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകളും സലിം haലീസിന് നല്‍കിയിരുന്നു. മാംഗ്ലൂരിലുള്ള അന്വേഷണ സംഘം തിരിച്ചെത്തിയാലുടന്‍ എംഎല്‍എ യെ ചോദ്യം ചെയ്‌തേക്കും. ഇതിന് മുന്നേ വാട്ടർ തീം പാർക്കുമായി ബന്ധപ്പെട്ടും അൻവരിനെതിരെ ആരോപണം ഉണ്ടായിരുന്നു.

English summary
Police got more evidence against PV Anwar MLA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്