Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിനെ ആക്രമിച്ച ഗുണ്ടാ തലവന്‍ കുടുങ്ങി

തൃശൂര്‍: പോലീസിനെ ആക്രമിച്ച ഗുണ്ടാ തലവന്‍ പിടിയിലായി. കുപ്രസിദ്ധ ഗുണ്ടാ തലവന്‍ കടവി രഞ്ജിത്ത് ആണ് പിടിയിലായത്. ഒല്ലൂര്‍ എസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ടാണ് കടവി രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങളായ കറമ്പൂസ് എന്ന ജിയോ, നെയ്മര്‍ എന്ന നിനോ എന്നിവര്‍ നേരത്തെ പിടിയലായികരുന്നു. ശനിയാഴ്ച രാവിലെ യാണ് ഗുണ്ടാ സംഘങ്ങള്‍ പോലീസിനെ ആക്രമിച്ചത്. അക്രമത്തില്‍ എസ്‌ഐക്കും മറ്റ് മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഒല്ലൂര്‍ എസ്‌ഐ പ്രശാന്ത് ക്ലിന്റ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ധനേഷ്, ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Crime

ഗുണ്ടാ പിരിവ് നല്‍കാത്തതിന്റെ പേരില്‍ വ്യാപാരിയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ പിടികൂടാന്‍ കേച്ചേരിയിലെ ഒരു വീട്ടില്‍ എത്തിയപ്പോഴാണ് പോലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വടിവാളും കത്തിയും ഉപയോഗിച്ചാണ് പോലീസിനെ ആക്രമിച്ചത്. പോലീസുകാരന്‍ ധനേഷിന് കത്തികൊണ്ട് മുഖത്ത് പരിക്കേറ്റു. ജില്ലയില്‍ ഗുണ്ടാ പ്രവര്‍ത്തനം നടത്തുവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ ഒല്ലൂര്‍ എസ്‌ഐ പ്രശാന്ത് ക്ലിന്റ് പറഞ്ഞു.

പരിക്കേറ്റ പോലീസ് സംഘത്തെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നല്‍കി വിട്ടയച്ചു. പ്രതിക്കൊപ്പമുണ്ടായിരുന്ന ഡെന്നി, നെല്‍സണ്‍ എന്നിവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്. ഗുണ്ടാ തലവന്‍ കടവി രഞ്ജിത്ത് രണ്ട് കൊലപാതകങ്ങള്‍ ഉള്‍പ്പടെ മുപ്പതിലധികം കേസുകളില്‍ പ്രതിയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+