പീഡനക്കേസ് പ്രതികൾക്ക് പോലീസ് സംരക്ഷണം; അന്വേഷണം നടത്താന്‍ ജില്ലാപോലീസ് മേധാവിയുടെ ഉത്തരവ്
പീഡനക്കേസ് പ്രതികൾക്ക് പോലീസ് സംരക്ഷണം നല്കുകയും മാധ്യമപ്രവർത്തകരുടെ അന്വേഷണം നടത്താന്‍ ജില്ലാപോലീസ് മേധാവിയുടെ ഉത്തരവ്
മലപ്പുറം: തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും വിവരങ്ങള്‍ ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചെയ്ത പോലീസ് നടപടി അന്വേഷിക്കുമെന്ന് മലപ്പുറം ജില്ലാ പോലീസ് മാധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു.
വനിതാ ഡോക്ടർ ട്രെയിനിൽ നിന്ന് വീണുമരിച്ചു; അമ്മയെ കാണാതെ കരഞ്ഞുതളർന്ന് മൂന്നു കുട്ടികൾ...
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുണ്ടായ സംഭവവും, വിഷയത്തില്‍ പരാതി പറയാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സ്റ്റേഷന്‍ ചാര്‍ജ്ജുള്ള സിഐ സുനില്‍ കുമാർ മോശമായി പെരുമാറിയതും അന്വേഷിക്കും. ഇത് വാര്‍ത്തയാക്കിയതോടെ, മാധ്യമ പ്രവര്‍ത്തകരെ കേസില്‍ കുടുക്കുമെന്ന ഭീഷണിയുമായി അഡീഷ്ണല്‍ എസ്ഐയും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയരുകയും തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് പരാതി നല്‍കുകയും ചെയ്തതോടെയാണ് എസ് പി അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദ്ധേശം നല്‍കിയിട്ടുള്ളതെയായി എസ്പി ദേബേഷ് കുമാര്‍ ബെഹ്റ അറിയിച്ചു.
തിരൂരങ്ങാടിയില്‍ സിപിഎം നേതാവ് ഉള്‍പ്പെട്ട പീഢനക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറിയ പോലീസ് ഭീഷണിയുമായി വീണ്ടും രംഗത്തെത്തിയിരുന്നു. പോലീസിന് വഴങ്ങി ഒതുങ്ങി നിന്നില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് തിരൂരങ്ങാടി അഡീഷ്ണല്‍ എസ്ഐ ബാലകൃഷ്ണന്‍ ഭീഷണി മുഴക്കി. പോലീസില്‍ നിന്നുള്ള പുതിയ വിവരങ്ങളറിയുന്നതിന് സ്റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു ബാലകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കഴിഞ്ഞ ജൂണില്‍ കൊളപ്പുറത്ത് ബൈക്ക് യാത്രികനെയും പിതാവിനെയും മര്‍ദ്ദിച്ച് കേസെടുത്ത സംഭവത്തിന് നേതൃത്വം കൊടുത്തയാളാണ് എഎസ്ഐ ബാലകൃഷ്ണന്‍. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം നടന്നിരുന്നു. ഇതിന്‍റെ പ്രതികാരമെന്നോണമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഭീഷണി.
പീഢനക്കേസിലെ പ്രതികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ സമയത്ത് പ്രതികളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചതിന് തട്ടിക്കയറിയ പോലീസിനെ അസഭ്യം പറഞ്ഞെന്ന് മാധ്യമ പ്രവര്‍ത്തകന്‍ റസാഖിനെതിരെ കഴിഞ്ഞ ദിവസം പോലീസുകാരന്‍ സിഐക്ക് വ്യാജ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിക്കാനെത്തിയ പ്രസ് ക്ലബ്ബ് അംഗങ്ങളോട് തിരൂരങ്ങാടി സിഐയും എസ്എച്ച്ഒയുമായ സുനില്‍ കുമാറും മോശമായി പെരുമാറിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രസ് ക്ലബ്ബ് പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications