'ഓര്‍ഡിനറി' നായികയും ദിലീപും തമ്മില്‍...മൊഴിയെടുത്തു!! ആക്രമിപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത്!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ യുവ നടി ശ്രീത ശിവദാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കുഞ്ചാക്കോ ബോബന്‍ നായകനായ ഓര്‍ഡിനറിയെന്ന സിനിമയിലൂടെ അരങ്ങേറിയ ശ്രീത 10 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതിനിടെ സിനിമാ മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ചൊവ്വാഴ്ച നടന്‍ സിദ്ദിഖിനെയും രണ്ടാമൂഴത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

മൊഴിയെടുത്തത് വീട്ടില്‍ വച്ച്

മൊഴിയെടുത്തത് വീട്ടില്‍ വച്ച്

ശ്രീതയുടെ ഉളിയന്നൂരിലുള്ള വീട്ടില്‍ വച്ചാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.

ദിലീപുമായി സൗഹൃദമില്ല

ദിലീപുമായി സൗഹൃദമില്ല

കേസില്‍ ജയിലിലുള്ള ദിലീപുമായി യാതൊരു സൗഹൃദവുമില്ലെന്നാണ് ശ്രീത പോലീസിനോട് പറഞ്ഞതെന്ന് കൈരളി റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശഷോയില്‍ പങ്കെടുത്തിട്ടില്ല

വിദേശഷോയില്‍ പങ്കെടുത്തിട്ടില്ല

ദിലീപിനൊപ്പം വിദേശ ഷോകളിലൊന്നും പങ്കെടുത്തിട്ടില്ല. മാത്രമല്ല ഒരുമിച്ച് ഇതുവരെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്നും ശ്രീത മൊഴി നല്‍കി.

നടിയുടെ സുഹൃത്ത്

നടിയുടെ സുഹൃത്ത്

ആക്രമിക്കപ്പെട്ട നടിയും താനും സുഹൃത്തുക്കളാണ്. തന്റെ വിവാഹത്തില്‍ നടി പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീത പറഞ്ഞു.

വിളിച്ചിരുന്നു

വിളിച്ചിരുന്നു

ആക്രമിക്കപ്പെട്ട ശേഷം നിരവധി തവണ നടി തന്നെ വിളിച്ചിരുന്നതായും ശ്രീത അന്വേഷണസംഘത്തിനു മൊഴി നല്‍കി.

ഒരു ദിവസം താമസിച്ചു

ഒരു ദിവസം താമസിച്ചു

ആക്രമം നടന്ന ശേഷം നടി ഒരു ദിവസം ശ്രീതയുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ശ്രീതയുടെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.

നടി ശ്രീതയുടെ വീട്ടില്‍ താമസിച്ചത്

നടി ശ്രീതയുടെ വീട്ടില്‍ താമസിച്ചത്

മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കാന്‍ വന്ന ദിവസമാണ് ആക്രമിക്കപ്പെട്ട നടി ശ്രീതയുടെ വീട്ടില്‍ താമസിച്ചതെന്നാണ് വിവരം.

സിദ്ധിഖിന്റെ മൊഴിയെടുത്തു

സിദ്ധിഖിന്റെ മൊഴിയെടുത്തു

ചൊവ്വാഴ്ച നടന്‍ സിദ്ദിഖിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ താന്‍ സാക്ഷിയായതായി സിദ്ധിഖ് മൊഴി നല്‍കി.

തര്‍ക്കം നടന്നത് 2013ല്‍

തര്‍ക്കം നടന്നത് 2013ല്‍

2013ലെ താരനിശയ്ക്കിടെയാണ് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായത്. അന്ന് ഇരുവരെയും പിടിച്ചുമാറ്റിയത് താനാണെന്നും സിദ്ദിഖ് പോലീസിനോട് പറഞ്ഞു.

Dubbing artist Bhagyalakshmi has lashed out at P C George
 മറ്റാരൊക്കെ ഇടപെട്ടു

മറ്റാരൊക്കെ ഇടപെട്ടു

അന്ന് ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ മറ്റൊരൊക്കെയായിരുന്നു സാക്ഷികളെന്നും ആരൊക്കെ ഇടപെട്ടുവെന്നും പോലീസ് സിദ്ദിഖിനോട് ചോദിച്ചുവെന്നാണ് വിവരം.

English summary
Police recorded statement of actress Shritha sivadas
Please Wait while comments are loading...