ശശികലയെ പൂട്ടാന്‍ പിണറായി; ഒരേ സമയം രണ്ടിടത്ത് കേസ്!! അന്വേഷണം തുടങ്ങി, പക്ഷേ...

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam
ശശികലയെ കുടുക്കാന്‍ പിണറായി, പൊലീസ് കേസെടുത്തു | Oneindia Malayalam

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരേ രണ്ടിടത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പറവൂരിലും കോഴിക്കോടുമാണ് കേസെടുത്തിരിക്കുന്നത്. എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരേ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് പറവൂരില്‍ കേസെടുത്തിരിക്കുന്നത്. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജാണ് ഇത് അന്വേഷിക്കുന്നത്.

05

കോഴിക്കോട്ട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. 2006ല്‍ മുതലക്കുളത്ത് നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. മാറാട് കലാപവുമായി ബന്ധപ്പെട്ട് മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നതാണ് ഈ കേസെടുക്കാന്‍ കാരണം.

രണ്ടിടത്തും ശശികല പ്രസംഗിച്ചതിന്റെ വീഡിയോയും ശബ്ദ രേഖകളും പോലീസ് ശേഖരിക്കും. സാക്ഷിമൊഴി രേഖപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മതേതര വാദികളായ എഴുത്തുകാര്‍ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്നും അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ അവസ്ഥ വരുമെന്നുമാണ് ശശികല പറവൂരിലെ ഹിന്ദു ഐക്യവേദി പരിപാടിയില്‍ പ്രസംഗിച്ചത്. ഇതിനെതിരേ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും രംഗത്തെത്തിയിരുന്നു.

ശശികലക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഡി സതീശന്‍ എംഎല്‍എ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഡിവൈഎഫ്‌ഐയും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

English summary
Police registered two case against Sasikala
Please Wait while comments are loading...