Get Updates
Get notified of breaking news, exclusive insights, and must-see stories!

"ഭക്തരെ വലച്ച് സന്നിധാനത്ത് നിറയെ പോലീസ്" ഫോട്ടോയ്ക്ക് പിന്നില്‍

യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ പെരുംനുണകളാണ് സംഘപരിവാറും ബിജെപിയും ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്ന നവംബര്‍ അഞ്ചിനും ബിജെപി ചാനലായ ജനം പെരും നുണ പ്രചരിപ്പിച്ചിരുന്നു. സിപിഎം നേതാവായ ശശികല റഹീമും മരുമകളും ശബരിമലയില്‍ എത്തും എന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ശശികല തന്നെ രംഗത്തെത്തെത്തിയതോടെ ആ നുണയും പൊളിഞ്ഞു. ഇപ്പോള്‍ സന്നിധാനത്ത് നിറഞ്ഞ് ഭക്തരെ വലച്ച് പോലീസ് എന്ന കുറിപ്പോടെയുളള സേനയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പ്രചരിക്കുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള സത്യം തെളിവു സഹിതം വെളിപ്പെടുത്തുകയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്.

 പോലീസ് സന്നാഹം

പോലീസ് സന്നാഹം

ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്നതോടെ വലിയ രീതിയിലുള്ള പോലീസ് സന്നാഹമാണ് ശബരിമലയിലും പമ്പയിലും നിലയ്ക്കലുമായുള്ളത്. ആക്രമണ സാധ്യത കണക്കിലെടുത്ത് ഇലവുങ്കലിലും പമ്പയിലും നിലയ്ക്കലും പോലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

 പിണറായി വിജയന്‍

പിണറായി വിജയന്‍

നേരത്തേ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടതുറക്കേണ്ടതുണ്ടോയെന്നതടക്കം തന്ത്രി സമാജം ചോദിച്ചിരുന്നു. പോലീസ് അകമ്പടിയില്‍ ക്ഷേത്രം തുറക്കേണ്ടി വന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് പിണറായി സര്‍ക്കാര്‍ ആണെന്നും ഇക്കൂട്ടര്‍ ആരോപിച്ചിരുന്നു.

 തര്‍ക്കങ്ങള്‍

തര്‍ക്കങ്ങള്‍

അതിനിടെ കഴിഞ്ഞ ദിവസം പോലീസ് വാഹനപരിശോധനയും സുരക്ഷാ പരിശോധനയും നടത്തിയ ശേഷം മാത്രമാണ് ഭക്തരെ ശബരിമലയിലേക്ക് കടത്തി വിട്ടത്. ഇതും ചെറിയ രീതിയിലുള്ള വാക്കു തര്‍ക്കങ്ങള്‍ക്കും കാരണമായിരുന്നു.

 പോലീസ് വ്യൂഹം

പോലീസ് വ്യൂഹം

ഇതിന് പിന്നാലെയാണ് സന്നിധാനത്ത് നിലയുറപ്പിച്ചിള്ള പോലീസ് വ്യൂഹത്തിന്‍റെ രണ്ട് ചിത്രങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമായത്. യുവതികളെ പ്രവേശിപ്പിക്കാനായി സര്‍ക്കാര്‍ വലിയ തോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നാണ് പ്രചരിക്കുന്നത്.

 പൊളിച്ചടുക്കി

പൊളിച്ചടുക്കി

എന്നാല്‍ ഈ ചിത്രങ്ങളെ പൊളിച്ചടുക്കി രംഗത്തെത്തെതിയിരിക്കുകയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്. തന്‍റെ ഫേസ്ബുക്ക് പേജിലാണ് തെളിവുകള്‍ സഹിതം രാജീവ് നുണപ്രചാരണം പൊളിച്ചടുക്കിയിരിക്കുന്നത്.

 ചിത്രങ്ങള്‍

ചിത്രങ്ങള്‍

ശബരിമല സന്നിധാനത്ത്‌ പൊലീസിനെ നിറച്ചുവെന്നു കാണിച്ച്‌ വ്യാപകമായി പ്രചരിക്കപ്പെടുന്ന രണ്ട്‌ ഫോട്ടോകളാണിവ. ഇവ രണ്ടും ശബരിമലയിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണോ?

 ബാബറി മസ്ജിദ്

ബാബറി മസ്ജിദ്

1) 2016 ഡിസംബറിൽ ബാബറി മസ്ജിദ്‌ തകർത്തതിന്റെ വാർഷികവുമായി ബന്ധപ്പെട്ട്‌ സന്നിധാനത്ത്‌ അതീവ സുരക്ഷ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വാർത്തക്കൊപ്പം ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയാണു ആദ്യത്തേത്‌. ( വാർത്ത ലിങ്ക്‌ ചേർക്കുന്നു)
https://www.thehindu.com/.../Tight-securi.../article16739103.ece

മനസിലാവുമല്ലോ

മനസിലാവുമല്ലോ

2) 2016 ജനുവരിയിൽ പുതിയ ബാച്‌ പോലീസ്‌ ശബരി മലയുടെ സുരക്ഷ ഏറ്റെടുത്ത വാർത്തയുമായി ബന്ധപ്പെട്ട്‌ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രമാണു രണ്ടാമത്തേത്‌.https://www.thehindu.com/.../New-batch-of.../article13991000.ece
ചിലരുടെ അജണ്ടകളിൽ തല വെച്ച്‌ കൊടുക്കാതിരിക്കേണ്ടത്‌ എത്രമാത്രം അനിവാര്യമാണെന്ന് വിവേകമുള്ള മലയാളികൾക്ക്‌ മനസിലാവുമല്ലോ!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+