കമിതാക്കള്‍ സൂക്ഷിച്ചോ.... നിങ്ങളെ പൊക്കാന്‍ പ്രത്യേക സേന വരുന്നുണ്ട്..
ആലപ്പുഴ: ബീച്ചിലും പരിസര പ്രദേശങ്ങളിലും ചുറ്റിക്കളിക്കുന്ന കമിതാക്കളെ പൊക്കാന്‍ പോലീസ് സേന ഇറങ്ങി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികള്‍ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. വിദ്യാര്‍ത്ഥികളായ കമിതാക്കള്‍ക്ക് എതിരെയുള്ള പോലീസ് നടപടിയില്‍ മൂന്നൂറിലധികം പേരാണ് ഇതുവരെ കുടുങ്ങിയത്.
ആലപ്പുഴ നഗരത്തിലും ബീച്ച്, കടപ്പുറം, റെയില്‍വെ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, പുന്നമട എന്നിവിടങ്ങളിലാണ് ഒരു മാസത്തിനിടെ പരിശോധന നടത്തിയത്. പോലീസ് പിടിയിലായവരെല്ലാം പതിനെട്ട് വയസ്സില്‍ താഴെയുള്ളവരായതിനാല്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം കുട്ടികളെ തിരിച്ചയക്കുകയാണ് ചെയ്തത്.

എത്തുന്നവര്‍
കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകലില്‍ നിന്നുള്ളവരടക്കം നിരവധി വിദ്യാര്‍ത്ഥികളാണ് ആലപ്പുഴ ബീച്ചിലെത്തുന്നത്.

കുടുങ്ങി
പോലീസ് നടത്തിയ പൂവാല വേട്ടയിലും നിരവധി പേര്‍ കുടുങ്ങിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍
നട്ടുച്ചയ്ക്ക് ബീച്ചില്‍ കുട ചൂടിയിരിക്കുന്നതില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ത്ഥികളാണെന്ന് പോലീസ് പരിശോധനയില്‍ കണ്ടെത്തി.

യൂണിഫോം
വിദ്യാര്‍ത്ഥികളാണെന്ന് തിരിച്ചറിയാതിരിക്കാന്‍ യൂണിഫോം മാറ്റി കയ്യില്‍ കരുതുന്ന മറ്റ് വസ്ത്രം ധരിച്ചാണ് കമിതാക്കള്‍ ബീച്ചില്‍ എത്തുന്നത്.

വിദ്യാര്‍ത്ഥിനികള്‍ക്കും
ജില്ലയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥിനികള്‍ക്കും കഞ്ചാവ് ലഭിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം പ്രത്യേക നിരീക്ഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൗഹൃദം
അണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന കഞ്ചാവും മയക്കുമരുന്നും സൗഹൃദത്തിന്റെ പേരിലാണ് വിദ്യാര്‍ത്ഥിനികള്‍ക്കും കൈമാറുന്നത്.

ബീച്ച് സൈഡില്‍
ആലപ്പുഴ ബീച്ചിന്റെ തെക്കുഭാഗത്തുള്ള കാറ്റാടി ചുവട്ടിലും വടക്കുഭാഗത്തുള്ള കല്ലുകള്‍ക്കിടയിലും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടെയും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications