രക്തക്കറയ്ക്ക് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ തിരഞ്ഞ് പോലീസ്, ജിഷ്ണുവിനെ കൊന്നതോ?

  • By: Afeef
Subscribe to Oneindia Malayalam

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസിന്റെ ശ്രമം. വ്യാഴാഴ്ച നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതോടെയാണ് പോലീസിന്റെ പുതിയ നീക്കം.

Read Also: പെണ്‍കുട്ടികള്‍ പരസ്പരം ബ്രസ്റ്റില്‍ പിടിക്കുന്നു!ഇതെന്ത് പ്രിന്‍സിപ്പല്‍,ഗുരുതര ആരോപണങ്ങള്‍...

വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയും ജിഷ്ണുവിന്റെ ഹോസ്റ്റള്‍ മുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറയും തമ്മില്‍ സാമ്യമുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ഇതിന് പിന്നാലെയാണ് കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി പോലീസ് ശ്രമിക്കുന്നത്. കോളേജിലെ കമ്പ്യൂട്ടറില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക്ക് പോലീസ് വിശദമായ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു...

ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു...

നെഹ്‌റു കോളേജിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. ജിഷ്ണുവിനെ മര്‍ദ്ദിച്ചെന്ന് പറയുന്ന കോളേജിലെ ഇടിമുറിയിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് വേണ്ടത്. ഇതിനായാണ് പോലീസ് കോളേജിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തിരിക്കുന്നത്. ഈ ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം.

ജിഷ്ണുവിന്റേതെന്ന് സംശയം?

ജിഷ്ണുവിന്റേതെന്ന് സംശയം?

ഫെബ്രുവരി 16 വ്യാഴാഴ്ച നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയത്. ഇത് ജിഷ്ണുവിന്റേത് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. ഹോസ്റ്റല്‍ മുറിയില്‍ നിന്നും ലഭിച്ച രക്തക്കറയുമായി ഇതിന് സാമ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്.

മര്‍ദ്ദനമേറ്റെന്ന് ആരോപണം...

മര്‍ദ്ദനമേറ്റെന്ന് ആരോപണം...

ജിഷ്ണുവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. കോളേജില്‍ വെച്ച് ജിഷ്ണുവിന് മര്‍ദ്ദനമേറ്റെന്ന ആരോപണം ശരിവെയ്ക്കുന്നതായിരുന്നു ഈ പാടുകള്‍. ജിഷ്ണുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചിരുന്നത്.

അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

ഒന്നരമാസത്തെ സമരങ്ങള്‍ക്ക് ശേഷം പാമ്പാടി നെഹ്‌റു കോളേജില്‍ ഫെബ്രുവരി 17 വെള്ളിയാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിച്ചു. എന്നാല്‍ കോളേജില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. ജിഷ്ണുവിനെ കൊലപ്പെടുത്തിയതാണോ എന്ന സംശയം ബലപ്പെടുകയാണ്.

English summary
Police trying to recover cctv visuals from nehru college.
Please Wait while comments are loading...