പ്രതിയെ തിരയുന്നതിനിടെ വളളം മുങ്ങി പൊലീസുകാരൻ മരിച്ചു; സി.ഐ. ഉൾപ്പടെ രണ്ട് പേർ രക്ഷപ്പെട്ടു
തിരുവനന്തപുരം: വർക്കല ഇടവയിൽ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട പൊലീസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബാലുവാണ് മരിച്ചത്. പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ തിരിയുന്നതിനിടെയാണ് അപകടം. വള്ളം മുങ്ങിയ പൊലീസുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർക്കല സി.ഐ ഉൾപ്പെടെ രണ്ട് പേരാണ് തിരച്ചിൽ സംഘത്തിലുണ്ടായിരുന്നത്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ് മരിച്ച ബാലു. വർക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ തിരച്ചിൽ സംഘത്തോടൊപ്പം അയക്കുകയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ വർക്കല ഇടവ പണയിലാണ് സംഭവം. വർക്കല സി.ഐയും രണ്ട് പൊലീസുകാരുമാണ് വള്ളത്തിലുണ്ടായിരുന്നത്. പോത്തൻകോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തേടിയായിരുന്നു പൊലീസുകാരുടെ യാത്ര. ഇടവ പണയിലെ ഒരു കടവിൽ നിന്ന് മറ്റൊരു കടവിലേക്ക് പോകവേയാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. സി.ഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും രക്ഷപ്പെട്ടു. രക്ഷപ്പെട്ട ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഒരു പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. വള്ളം മറിഞ്ഞ് സ്ഥലം ചെളി നിറഞ്ഞ പ്രദേശമായിരുന്നു. ചെളിയിൽ അകപ്പെട്ട ബാലു മുങ്ങിത്താഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഈ പൊലീസുകാരനെ രക്ഷിക്കാനായില്ല. വർക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ തിരച്ചിൽ സംഘത്തോടൊപ്പം അയക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പൊതുദർശനത്തിന് വയ്ക്കും.
സാരിയില്‍ അതീവ സുന്ദരിയായി സുചിത്ര; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
തിരുവനന്തപുരം, വർക്കല അഗ്നിശമനസേന യൂണിറ്റുകളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷ് കഴിഞ്ഞ ദിവസങ്ങളിൽ വർക്കല, ഇടവ, കടയ്ക്കാവൂർ ഭാഗങ്ങളിലുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം മുതൽ ഈ പ്രദേശങ്ങളിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇന്ന് അപകടമുണ്ടായത്.
Recommended Video
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications