രാഷ്ട്രീയം സ്‌നേഹബന്ധിതമാകണം: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം : സഹജീവി സ്‌നേഹത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും ഇടങ്ങളായി രാഷ്ട്രീയ മേഖലയെ തിരിച്ചുകൊണ്ടുവരുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മുസ്ലീം ലീഗിന്റെ എഴുപതാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഹരിതം വിരിഞ്ഞ ഏഴ് പതിറ്റാണ്ട് എന്ന രാഷ്ട്രീയ കാമ്പയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു.

സൗദിയിലേക്ക് യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങും; പ്രതിഷേധം ഫലം കണ്ടില്ല!! മൂല്യമുള്ള പങ്കാളിയെന്ന് ബിഎഇ

മനുഷ്യ ജീവന്‍ അപഹരിക്കുകയും രക്തം ചിന്തിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയം എതിര്‍ക്കപ്പെടേണ്ടതാണ്. രാഷ്ട്ര നന്മയ്ക്കും മാനവ നന്മക്കും ഉപകാരപ്പെടുന്ന തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട നിര്‍ണ്ണയിക്കപ്പെടണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വ്യാപനത്തിനു പകരം സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ഇടങ്ങളാണ് കാലഘട്ടം ആഗ്രിഹിക്കുന്നതെന്ന് തങ്ങള്‍ പറഞ്ഞു.

league

മലപ്പുറത്ത് മുസ്ലീം ലീഗിന്റെ എഴുപതാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിച്ച ഹരിതം വിരിഞ്ഞ ഏഴ് പതിറ്റാണ്ട് എന്ന രാഷ്ട്രീയ കാമ്പയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി ് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

ചടങ്ങില്‍ പി ഉബൈദുള്ള എം എല്‍ എ , സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി മുജീബ് കാടേരി, സൗഹാര്‍ദ്ദ പ്രതിനിധികളായി ഫാ. ജോസ് സെബാസ്റ്റ്യന്‍, മണ്ണൂര്‍ ശിവക്ഷേത്രം മേല്‍ശാന്തി സുബ്രഹ്മണ്യന്‍, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എന്‍ കെ അഫ്‌സല്‍ റഹ്്മാന്‍, മലപ്പുറം മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി വി. മുസ്തഫ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ എന്‍ പി അക്ബര്‍, സി പി അബ്ദുറഹ്മാന്‍, കെ കെ ഹക്കീം, ഷാഫി കാടേങ്ങല്‍, എ പി ശരീഫ്., ഹുസൈന്‍ ഉള്ളാട്ട് , ഫാരിസ് പൂക്കോട്ടൂര്‍, സജീര്‍ കളപ്പാടന്‍, ഷമീര്‍ കപ്പൂര്‍, ഫെബിന്‍ കളപ്പാടന്‍, സി പി സാദിഖലി, മുജീബ് ടി , മന്‍സൂര്‍ പൂക്കോട്ടൂര്‍, യൂനസ് , ഉമര്‍കുട്ടി, മന്നയില്‍ അബൂബക്കര്‍, ഹാരിസ് ആമിയന്‍, വി. മുഹമ്മദ് കുട്ടി, എം പി മുഹമ്മദ്, യൂസഫ് തറയില്‍, റിയാസ് പൊടിയാട്, ഷാഫി സി കെ സംസാരിച്ചു.

league 1


മലപ്പുറത്ത് മുസ്ലീം ലീഗിന്റെ എഴുപതാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി മണ്്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച ഹരിതം വിരിഞ്ഞ ഏഴ് പതിറ്റാണ്ട് രാഷ്ട്രീയ കാമ്പയിനില്‍ സൗഹാര്‍ദ്ദ പ്രതിനിധി ഫാ. ജോസ് സെബാസ്റ്റ്യന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മധുരം നല്‍കുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
politics to be bind with love says munavvar ali shihab thangal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്