കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയിലും മലപ്പുറത്തും വോട്ട് കുറഞ്ഞു; ലീഗിന്?

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

മലപ്പുറം: കേരളത്തിലാകമാനം കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് ശതമാനം ഉയര്‍ന്നപ്പോള്‍ പൊന്നാനിയിലും മലപ്പുറത്തും വോട്ടിങ് ശതമാനത്തില്‍ ഇടിവ്. ശക്തമായ മത്സരം നടന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ടിങ് ഉയരുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. വോട്ടിങ് കുറഞ്ഞത് മുസ്ലീം ലീഗിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

2009 ല്‍ പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ 77.12 ശതമാനം വോട്ടിങ് ആണ് നടന്നത്. 2014 ല്‍ എത്തിയപ്പോള്‍ അത് 73.9 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലധികമാണ് വോട്ടിങ് ശതമാനത്തിലെ കുറവ്. 2009 ല്‍ മലപ്പുറത്ത് 76.67 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 2014 ല്‍ വോട്ട് ചെയ്തത് 71.2 ശതമാനം പേര്‍ മാത്രം.

muslim-league-fag

സ്ഥാനാര്‍ത്ഥി നിര്‍ണയം മലപ്പുറത്തെ ലീഗ് വോട്ടര്‍മാരില്‍ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മലപ്പുറം മണ്ഡലത്തില്‍ മാത്രം മൂന്ന് ശതമാനത്തിലധികമാണ് വോട്ടിങ് ശതമാനത്തിലെ കുറവ്. ഇത് ഇ അഹമ്മദിന്റെ ഭൂരിപക്ഷത്തെ കാര്യമായി ബാധിക്കുമെന്നാണ് മുസ്ലീം ലീഗ് നേതൃത്വം തന്നെ വിലയിരുത്തുന്നത്. പൊന്നാനിയില്‍ അ‍ഞ്ച് ശതമാനത്തിലധികമാണ് പോളിങില്‍ സംഭവിച്ച ഇടിവ്.

പൊന്നാനി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കൃത്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയായി പഴയ കോണ്‍ഗ്രസുകാരന്‍ വി അബ്ദുറഹ്മാന്‍ രംഗത്തെത്തിയതാണ് ഇടി മുഹമ്മദ് ബഷീറിനെ പ്രതികൂലമായി ബാധിച്ചത്. മുസ്ലീം ലീഗിന്റെ അപ്രമാദിത്തത്തില്‍ പ്രതിഷേധിച്ച് ഇത്തവണ മുസ്ലീം സമുദായത്തില്‍ നിന്നുതന്നെയുള്ള ഒരു വിഭാഗം വോട്ട് ബഹിഷ്‌കരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് ഇടി മുഹമ്മദ് ബഷീറിന്റെ ജയസാധ്യത തന്നെ ചോദ്യം ചെയ്യുന്നുണ്ട്.

മലപ്പുറത്തും പൊന്നാനിയിലും ഇത്തവണ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ശക്തമായി രംഗത്തുണ്ടായിരുന്നു. പൊന്നാനിയില്‍ ഹൈവേ സംരക്ഷണ സമിതിക്കാണ് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ നല്‍കിയത്. സാമുദായിക മുഖമുള്ള രണ്ട് പാര്‍ട്ടികള്‍ മത്സരരംഗത്തുള്ളത് വോട്ടിങ് ശതമാനം ഉയര്‍ത്തുമെന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെട്ടിരുന്നത്. അത്രത്തോളം ശക്തമായ പ്രകടനമായിരുന്നു പ്രചാരണ വേളയില്‍ ഇരുപാര്‍ട്ടികളും പുറത്തെടുത്തിരുന്നത്.

English summary
Polling decreased at Ponnani and Malappuram ; League under pressure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X