• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജനപക്ഷത്തില്‍ കൂട്ടപ്പൊരിച്ചില്‍; പിസി ജോര്‍ജിനെ പുറത്താക്കിയവരെ പുറത്താക്കി, ഒരു വിഭാഗം യുഡിഎഫിനൊപ്പം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ നില്‍ക്കെ രസകരമായ രാഷ്ട്രീയമാണ് പിസി ജോര്‍ജിന്റെ കേരള ജനപക്ഷം (സെക്യുലര്‍) പാര്‍ട്ടിയില്‍ നടക്കുന്നത്. പിസി ജോര്‍ജിനെതിരെ ഒരു വിഭാഗം വിമത നീക്കം നടത്തിയിരുന്നു. പല ജില്ലകളിലും ജനപക്ഷം നേതാക്കള്‍ രാജിവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വിമത നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പിസി ജോര്‍ജിനെ ജനപക്ഷം പുറത്താക്കിയെന്ന് അറിയിച്ചു.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

എന്നാല്‍ ഇപ്പോള്‍ മറ്റൊരു വാര്‍ത്താ കുറിപ്പ് ഇറക്കിയിരിക്കുകയാണ് ജനപക്ഷം. പിസി ജോര്‍ജിനെ പുറത്താക്കിയവരെ പാര്‍ട്ടി പുറത്താക്കി എന്നാണ് ഉള്ളടക്കം. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഇങ്ങനെ...

 പിസി ജോര്‍ജ് രക്ഷാധികാരി

പിസി ജോര്‍ജ് രക്ഷാധികാരി

കേരള ജനപക്ഷം പാര്‍ട്ടിയുടെ രക്ഷാധികാരിയാണ് പിസി ജോര്‍ജ്. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്ന് കാണിച്ച് അഞ്ചു നേതാക്കള്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഈ അഞ്ചുപേരെയും പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് പുറത്താക്കിയെന്നാണ് പുതിയ അറിയിപ്പ് വന്നിരിക്കുന്നത്.

ഇവരാണ് പുറത്താക്കിയവര്‍

ഇവരാണ് പുറത്താക്കിയവര്‍

ജനപക്ഷം സെക്യുലര്‍ ചെയര്‍മാന്‍ ഇകെ ഹസന്‍ കുട്ടിയാണ് പുതിയ വാര്‍ത്താ കുറിപ്പ് ഇറക്കിയിരിക്കുന്നത്. എസ് ഭാസ്‌കര പിള്ള, എന്‍എ നജ്മുദ്ദീന്‍, കെഒ രാജന്‍, റെജി കെ ചെറിയാന്‍, ജയന്‍ മമ്പറം എന്നിവരെയാണ് പുറത്താക്കിയിരിക്കുന്നത്. ഇവരാണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയത്.

യുഡിഎഫിന് പിന്തുണ

യുഡിഎഫിന് പിന്തുണ

വിമത നീക്കം നടത്തിയ അഞ്ചുപേരും യുഡിഎഫിന് പിന്തുണ നല്‍കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ ഇവരെ മുന്നണികള്‍ വിലക്കെടുത്തതാണ് എന്ന് പിസി ജോര്‍ജിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ഭാസ്‌കരപിള്ളയെ ഉയര്‍ന്ന പദവികളില്‍ നിയമിച്ചിരുന്നത് പിസി ജോര്‍ജിന്റെ മാന്യത കൊണ്ടാണെന്നും ഇവര്‍ പറയുന്നു.

പുതിയ ചെയര്‍മാന്‍ ഞാന്‍

പുതിയ ചെയര്‍മാന്‍ ഞാന്‍

ജനപക്ഷം പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനാണ് എസ് ഭാസ്‌കരപിള്ള. പുതിയ ചെയര്‍മാന്‍ താനാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. മാര്‍ച്ച് ആദ്യത്തിലാണ് ജനപക്ഷം പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്.

പ്രതികരിക്കാതെ ജോര്‍ജ്

പ്രതികരിക്കാതെ ജോര്‍ജ്

ചെയര്‍മാന്‍ ഇകെ ഹസന്‍ കുട്ടിയെയും മറ്റു പ്രമുഖരെയും പദവികളില്‍ നിന്ന് നീക്കി എന്ന് ഒരു വിഭാഗം നേതാക്കള്‍ അറിയിച്ചത് മാര്‍ച്ച് ഏഴിനാണ്. ഇവര്‍ പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. പുതിയ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കിയവരെയാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. പിസി ജോര്‍ജ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

യുഡിഎഫ് അകറ്റി നിര്‍ത്തി

യുഡിഎഫ് അകറ്റി നിര്‍ത്തി

യുഡിഎഫിന്റെ ഭാഗമാകാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പിസി ജോര്‍ജ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മുന്നണി മാറുകയും വിദ്വേഷ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്ന പിസി ജോര്‍ജിനെ ഇനി യുഡിഎഫില്‍ എടുക്കരുതെന്ന് നേതാക്കള്‍ നിലപാടെടുത്തു. ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവരാണ് തന്റെ യുഡിഎഫ് പ്രവേശനത്തിന് തടസമെന്ന് നേരത്തെ ജോര്‍ജ് പറഞ്ഞിരുന്നു.

പൂഞ്ഞാറിലെ ഫലം

പൂഞ്ഞാറിലെ ഫലം

ജനപക്ഷം സ്ഥാനാര്‍ഥിയായിട്ടാണ് പിസി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇത്തവണ മല്‍സരിക്കുന്നത്. 2016ല്‍ 28000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോഴും ഒരു മുന്നണിയുടെയും പിന്തുണ ജോര്‍ജിന് ഉണ്ടായിരുന്നില്ല. ഇത്തവണയും അങ്ങനെ തന്നെ. എന്നാല്‍ അന്ന് കൂടെ നിന്നിരുന്ന എസ്ഡിപിഐയെ അടുത്തിടെ ജോര്‍ജ് തള്ളിപ്പറഞ്ഞിരുന്നു. കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് പൂഞ്ഞാറിലേത്.

100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ

ഉമ്മന്‍ ചാണ്ടിയുടെ ആസ്തി 3 കോടിയിലധികം കൂടി; പിണറായിക്ക് 11 ശതമാനം വര്‍ധന... ചില്ലറക്കാരല്ല ആരും

വെള്ള ബിക്കിനിയില്‍ മാലാഖയെ പോലെ തിളങ്ങി സഞ്ജീദ ഷെയ്ക്ക്, ആരാധകരെ ഞെട്ടിച്ച ചിത്രങ്ങള്‍ കാണാം

cmsvideo
  ഞങ്ങൾ ട്വന്റി 20യെ ജയിപ്പിക്കും..എറണാകുളം പറയുന്നു
  ഉമ്മൻ ചാണ്ടി
  Know all about
  ഉമ്മൻ ചാണ്ടി

  English summary
  Poonjar ElectIon: PC George Faction says that expelled five leaders from Janapaksham Party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X