Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂനൂര്‍ പുഴ നശീകരണം ജില്ല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്; ഡോ വിപി ദിനേശ്

താമരശ്ശേരി: പൂനൂര്‍ പുഴ നശീകരണം ജില്ല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണെന്ന് സിഡബ്ല്യൂആര്‍ഡിഎം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ വിപി ദിനേശ് അഭിപ്രായപ്പെട്ടു. സേവ് പൂനൂര്‍ പുഴ ഫോറം, പ്രതികരണവേദി, പൂനൂര്‍ യൂത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോകജലദിനത്തോടനുബന്ധിച്ച് നടന്ന ബോധവത്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ചായക്കടകള്‍ പൂട്ടി
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പൂനൂര്‍ പുഴയുടെ പല ഭാഗങ്ങളിലും വെള്ളം കുടിക്കാന്‍ പോയിട്ട് കുളിക്കാന്‍ പോലും പറ്റാതായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷം മുഴുവന്‍ നീരൊഴുക്കുണ്ടായിരുന്ന പുഴ ഇപ്പോള്‍ മഴക്കാലത്ത് മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. എല്ലാ മാലിന്യങ്ങളും വലിച്ചെറിയാനുള്ള സ്ഥലമായി പുഴയെ കാണുന്ന ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരണം.

 poonoor-puzha

പൂനൂരില്‍ നടന്ന ജലസംരക്ഷണ സെമിനാറില്‍ സി.ഡബ്ലൂ.ആര്‍.ഡി.എം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.വി.പി ദിനേശ് സംസാരിക്കുന്നു

മനുഷ്യന്റെ കടന്നുകയറ്റംമൂലം നഷ്ടപ്പെട്ട കുന്നും മലകളും പാടങ്ങളും ഇനി തിരിച്ചുകൊണ്ടുവരാനാവില്ല. ജലത്തിന്റെ ഉപയോഗത്തില്‍ മിതത്വം പാലിക്കുന്നതോടൊപ്പം ഭൂഗര്‍ഭജല പരിപോഷണത്തിനും ജലസംരക്ഷണപ്രവര്‍ത്തനത്തിനും മുന്നിട്ടിറങ്ങണം. മഴക്കുഴിയും കിണര്‍ റീചാര്‍ജിങ്ങും തുടങ്ങി നദി സംരക്ഷണം വരെ ഇതിള്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് ഉദ്ഘാടനം ചെയ്തു.
പ്രതികരണവേദി പ്രസിഡന്റ് പുല്ലടി റസാഖ് അധ്യക്ഷത വഹിച്ചു. സേവ് പൂനൂര്‍ പുഴ ഫോറം പ്രസിഡന്റ് ലത്തീഫ് കക്കാട് സ്വാഗതം പറഞ്ഞു. കെ.എ ഹര്‍ഷാദ് ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെ.ഉസ്മാന്‍ മാസ്റ്റര്‍, താര അബ്ദുറഹിമാന്‍ഹാജി, സി.പി കരീംമാസ്റ്റര്‍, കെ.അബൂബക്കര്‍ മാസ്റ്റര്‍, യു.കെ മുഹമ്മദ്, അഷ്‌റഫ് പി.പി, സി.പി റഷീദ്, സലീം വേണാടി, ദിനേശ് പൂനൂര്‍, സി.കെ.എ ഷമീര്‍ ബാവ, ഫസല്‍വാരിസ്, ജാഫര്‍ കോളിക്കല്‍ സംസാരിച്ചു. അഷ്‌റഫലി അവേലം നന്ദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+