കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ചായക്കടകള്‍ പൂട്ടി

Google Oneindia Malayalam News

കോഴിക്കോട്: ഭംഗിയേറിയ കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച രണ്ടു ചായക്കടകളും ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടപെട്ട് പൂട്ടി. കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ കിഴക്കും പടിഞ്ഞാറുമായി ടോയ്‌ലറ്റുകളോടു ചേര്‍ന്നു പ്രവര്‍ത്തിച്ച ചായക്കടകളാണ് പൂട്ടിയത്. ഇവയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

ksrtc-terminal

കോര്‍പ്പറേഷന്റെയോ ആരോഗ്യവിഭാഗത്തിന്റെയോ അനുമതി ഇല്ലാതെയായിരുന്നു കടകള്‍ പ്രവര്‍ത്തിച്ചത്. ടെര്‍മിനലിലെ ഷോപ്പിങ് കോംപ്ലക്‌സ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികള്‍ കരാര്‍ നേടിയതാണ്. എന്നാല്‍, ബസുകള്‍ പാര്‍ക്കു ചെയ്യുന്നതിന്റെ ഇരു ഭാഗങ്ങളിലുമായി ചായക്കടകള്‍ നടത്തുന്നത് ഇതിന്റെ ഭാഗമല്ല.

വാടകയിനത്തില്‍ കെഎസ്ആര്‍ടിസിക്കോ കെടിഡിഎഫ്‌സിക്കോ വരുമാനം ലഭിക്കുന്നുമില്ല. കട ഒഴിയാന്‍ കെടിഡിഎഫ്‌സി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതെത്തുടര്‍ന്ന് അവര്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. മലിനജലം തള്ളുന്നതു സംബന്ധിച്ചും കെടിഡിഎഫ്‌സി ഇവര്‍ക്കു മുന്നറിയിപ്പു നല്‍കി. ഇതെതുടര്‍ന്ന് ആരോഗ്യവകുപ്പ് ഇടപെട്ട് നോട്ടിസ് നല്‍കി. ഇതോടെ ഒരാഴ്ച മുന്‍പ് ചായവില്‍പ്പന നിര്‍ത്തി. പിന്നീട് കുപ്പി ജ്യൂസുകളും പലഹാരങ്ങളും മാത്രമായി. ഒടുവില്‍ കട പൂര്‍ണമായും പൂട്ടി അധികൃതര്‍ സ്ഥലം ഒഴിപ്പിക്കുകയായിരുന്നു.

മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പോലീസിൽ.. മധുവിനെ തല്ലിക്കൊന്ന അതേ ദിവസം തന്നെ ആ സന്തോഷം!മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പോലീസിൽ.. മധുവിനെ തല്ലിക്കൊന്ന അതേ ദിവസം തന്നെ ആ സന്തോഷം!

ജൗഹറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ഇരട്ടത്താപ്പ്... ആര്‍എസ്എസുകാരായിരുന്നേ കാണായിരുന്നു കളിജൗഹറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ഇരട്ടത്താപ്പ്... ആര്‍എസ്എസുകാരായിരുന്നേ കാണായിരുന്നു കളി

English summary
tea shop in ksrtc terminal closed due to lack of cleanliness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X