ഓട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസ്സിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

  • Posted By:
Subscribe to Oneindia Malayalam

വടകര: ഓട്ടോറിക്ഷ ഓട്ടോ വിളിച്ച് വഴിയിൽ വെച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസ്സിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ.വടകര ചെമ്മരത്തൂർ കളിക്കാട് പള്ളിയ്ക്ക് സമീപം അനുമനാരി താമസിക്കും.

ചുരം റോഡ് അറ്റകുറ്റപ്പണി 4 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

വക്കത്ത് അബ്ദുൾലത്തീഫിനെ(40)യാണ് വടകര സിഐടി മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങൾ അറസ്റ്റ് ചെയ്തത്.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

leader

ഇക്കഴിഞ്ഞ നവമ്പർ 28നാണ് കേസിനാസ്പദമായ സംഭവം.പുതുപ്പണം പാലോളിപ്പാലത്ത് സർവ്വീസ് നടത്തുന്ന ഓട്ടോ ഡ്രൈവറും ,സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവുമായ വെളുത്തമലയിലെ കുന്തം പറമ്പത്ത് ശ്രീജേഷിനെ ഓട്ടോ ഓട്ടം വിളിച്ച് ജനതാ റോഡ് വാട്ടർ ടാങ്കിനു സമീപം വെച്ച് മാരകായുധങ്ങളുമായി അടിച്ചു പരിക്കേൽപ്പിച്ച കേസ്സിലാണ് അറസ്റ്റ്. പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയ്‌ക്കെതിരെ മോട്ടോർ തൊഴിലാളികൾ ഡി.വൈ.എസ്.പി.ഓഫീസ് മാർച്ച് ഉൾപ്പടെയുള്ള സമര പരിപാടികൾ നടത്തിയിരുന്നു.ഓട്ടോ യാത്രക്കാരന്

പുറമെ രണ്ടു ബൈക്കുകളിലായി എത്തിയ നാലു പേരും ചേർന്നാണ് അക്രമം നടത്തിയത്.വധശ്രമം ഉൾപ്പടെയുള്ള മൂന്ന് കേസ്സുകളിലെ പ്രതിയാണ് ലത്തീഫ്.ഈ കേസ്സുകളിൽ ഇപ്പോഴും കോടതിയിൽ വിചാരണ നടന്നു കൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.പണിക്കോട്ടിയിൽ എസ്ഡിപിഐ യുടെ പോസ്റ്റർ പതിച്ചത് ശ്രീജേഷിന്റെ നേതൃത്വത്തിൽ നശിപ്പിച്ചതാണ് അക്രമത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് ആയഞ്ചേരി പഞ്ചായത്ത് കമ്മറ്റി അംഗം കൂടിയാണ്.കേസ്സിലെ മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Popular fund leader arrested for attempted to murder auto driver

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്