സിപിഎം പഞ്ചായത്തംഗം ഗർഭിണിയെ ക്രൂരമായി മർദ്ദിച്ചു; മർദ്ദനം മദ്യ ലഹിരിയിൽ,ഉദരത്തിൽ ചവിട്ടി...

  • Posted By: Desk
Subscribe to Oneindia Malayalam

കൊല്ലം: മദ്യ ലഹരിയിൽ സിപിഎം പഞ്ചായത്തംഗം ഗർഭിണിയെ ക്രുരമായി മർദ്ദിച്ചെന്ന് പരാതി. കൊല്ലം നിണ്ടകര വാർ‌ഡി മെമ്പർ അന്റോണിയോ ആണ് പിടിയിലായത്. പരാതിയെ തുടർന്ന് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മർദ്ദനം തടയാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെയും പഞ്ചായത്തംഗം ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

കേരളത്തിലെ 87 എംഎൽഎമാർ ക്രിമിനലുകൾ; ഒന്നാം സ്ഥാനം സിപിഎമ്മിന്, 61 കോടിപതികളും!

ലേഡി ഡോക്ടറുടെ ആഢംബരപൂർണ്ണമായ വിവാഹ നിശ്ചയം; പക്ഷേ പിന്നീട്... ബസ്സ് കണ്ടക്ടറുമായി...

കൊല്ലം ആനന്ദവല്ലീശ്വരത്ത് കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഗർ‌ഭിണിക്ക് മർദ്ദനമേറ്റത്. അനസ് തസ്ലീമ ദമ്പതികളെയാണ് തങ്ങളുചടെ കാരിൽ ഇടിച്ചെന്ന് ആരോപിച്ച് അക്രമിസംഘം മർദ്ദിച്ചത്. ഇന്നോവ കാറിലെത്തിയ നാലംഗം സംഘം മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നു. ഈ സംഘത്തിൽ കൊല്ലം നിണ്ടകര വാർ‌ഡി മെമ്പർ അന്റോണിയോ കൊല്ലം നിണ്ടകര വാർ‌ഡി മെമ്പർ അന്റോണിയോയും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.

കണ്ണനൂർ സ്വദേശിനി

കണ്ണനൂർ സ്വദേശിനി

കണ്ണനൂർ സ്വദേശിനിയാണ് തസ്ലീമ. കൊല്ലം ആനന്ദവല്ലൂശ്വരത്ത് കാരിൽ വരികയായിരുന്നു തസ്ലീമയും അനസും. ഇതിനിടയിലാണ് മർദ്ദനമേറ്റത്.

ഉദരത്തിൽ ചവിട്ടി

ഉദരത്തിൽ ചവിട്ടി

അക്രമികൾ ഗർഭിണിയായ തസ്ലീമയുടെ ഉദരത്തിൽ ചവിട്ടിയതായി തസ്ലീമയും ഭർത്താവും ആരോപിച്ചു.

പോലീസുകാർക്കും മർദ്ദനം

പോലീസുകാർക്കും മർദ്ദനം

സംഭവമറിഞ്ഞെത്തിയ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരെയും അക്രമിസംഘം മർദ്ദിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

പോലീസിനു മുന്നിലും കലിയടങ്ങാതെ അക്രമികൾ

പോലീസിനു മുന്നിലും കലിയടങ്ങാതെ അക്രമികൾ

സ്റ്റേഷനിലെത്തിച്ചപ്പോഴും അക്രമികളുടെ കലി അടങ്ങിയിരുന്നില്ല. പോലീസ് സ്റ്റേഷനിലെത്തിയ അക്രമിസംഘം അക്രമം തുടരുകയും പോലീസുകാരം ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

സിപിഎമ്മിന് തലവേദനയാകും

സിപിഎമ്മിന് തലവേദനയാകും

അക്രമിസംഘത്തിനൊപ്പം സിപിഎം പഞ്ചായത്ത് അംഗം കൂടി ഉണ്ടായത് സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. അക്രമികളുടെ മർദ്ദനത്തിൽ പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ‌ ചികിത്സ തേടിയെന്നാണ് വിവരം.

English summary
Pregnant woman attacked by CPM Panchayath member

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്