കേരളം നമ്പർ വൺ എന്ന് സമ്മതിച്ച് രാഷ്ട്രപതിയും.. രണ്ട് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തി

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  സംഘികളുടെ പ്രചരണങ്ങള്‍ക്ക് തിരിച്ചടി, കേരളം മികച്ചതെന്ന് രാഷ്ട്രപതിയും | Oneindia Malayalam

  തിരുവനന്തപുരം: രാജ്യവ്യാപകമായി കേരളത്തിനെതിരെ സംഘപരിവാര്‍ വിദ്വേഷ പ്രചരണം നടത്തുമ്പോള്‍, സംസ്ഥാനത്തെ പ്രകീര്‍ത്തിച്ച് രാഷ്ട്പതി വീണ്ടും രംഗത്ത്. സാക്ഷരതയിലും ആരോഗ്യ രംഗത്തും കേരളം മുന്‍പന്തിയില്‍ ആണെന്നും സംസ്ഥാനത്തിന്റെ ആതിഥ്യമര്യാദ ലോകത്തിന് തന്നെ മാതൃകയാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഉച്ചയ്ക്ക് 2.50തിന് പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം എന്നിവരടക്കമുളള പ്രമുഖര്‍ ചേര്‍ന്ന് രാംനാഥ് കോവിന്ദിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

  ഞെട്ടിച്ച് പിസി ജോർജ്.. ദിലീപ് കേസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി, സുപ്രീം കോടതി വക്കീലിനെ റെഡിയാക്കി

  president

  നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യമായി പ്രതികരിച്ച് വിനീത് ശ്രീനിവാസൻ.. യുവതാരങ്ങൾ മിണ്ടാത്തതിന് കാരണം?

  കേരളത്തിനെതിരെ സംഘപരിവാര്‍ ദേശീയ മാധ്യമങ്ങളേയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് പ്രചാരണം നടത്തിയപ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രപതി പിന്തുണച്ചിരുന്നു. മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ മറ്റ് സംസ്ഥാനങ്ങള്‍ കണ്ട് പഠിക്കണം എന്നാണ് അന്ന് രാഷ്ട്രപതി പറഞ്ഞത്. കേരളത്തില്‍ എല്ലാ മതക്കാരും ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് വലിയ കാര്യമാണെന്നും രാഷ്ട്രപതി പറയുകയുണ്ടായി. പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതി യിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പദ്ധതി പ്രഖ്യാപനവും രാഷ്ട്രപതി നിര്‍വ്വഹിച്ചു. ശനിയാഴ്ച ഉച്ചയോടെ രാഷ്ട്രപതി ദില്ലിക്ക് മടങ്ങും.

  English summary
  President Ram Nath Kovind has reached Kerala for two days visit

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്