കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അട്ടിമറി സാധ്യതയും: എന്‍ഡിഎയ്ക്ക് 46.7% വോട്ട് മാത്രം, മറുപക്ഷം 53.4%

Google Oneindia Malayalam News

അടുത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് രാജ്യത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി പ്രശാന്ത് കിഷോര്‍ നടത്തിയ ചര്‍ച്ചകള്‍ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണെന്ന ആഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ട് ശരദ് പവാര്‍ തന്നെ രംഗത്ത് എത്തി.

ധര്‍മ്മജന് താല്‍പര്യം ഇല്ലായിരുന്നു, രാത്രിയായാല്‍ കാണില്ല;കെപിസിസി സമിതിക്ക് മുന്നില്‍ പരാതി പ്രളയംധര്‍മ്മജന് താല്‍പര്യം ഇല്ലായിരുന്നു, രാത്രിയായാല്‍ കാണില്ല;കെപിസിസി സമിതിക്ക് മുന്നില്‍ പരാതി പ്രളയം

നിലിവലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി 2022 ജൂലൈ 25 നാണ് അവസാനിക്കുന്നത്. അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം അടുത്ത വർഷം ജൂലൈ പകുതിയോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍

 പ്രതിപക്ഷ സഖ്യം

പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ പരീക്ഷണമായിരിക്കും. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ അനൗദ്യോഗികമായെങ്കിലും രാഷ്ട്രപതി തിരഞ്ഞെടുപ്പ് കടന്നു വരുന്നത്. ബിജെപി സ്ഥാാര്‍ത്ഥിക്കെതിരായി ഒരു സംയുക്ത സ്ഥാനാർത്ഥിയെ പ്രതിപക്ഷം നിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറുപക്ഷത്ത്

പ്രതിപക്ഷത്തിന്‍റെ ഒന്നിച്ചുള്ള നീക്കങ്ങള്‍ക്ക് ബിജെപിക്ക് മുന്നില്‍ പ്രതിസന്ധികല്‍ സൃഷ്ടിക്കും. ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിന് (എൻഡിഎ) രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ല. 2017 നെ അപേക്ഷിച്ച് രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഭരണം നഷ്ടമായി. ശിവസേന, ശിരോമണി അകാലി ദള്‍ പോലുള്ള കക്ഷികള്‍ മുന്നണിക്ക് പുറത്ത് പോവുകയും ചെയ്തു.

ഒരിക്കല്‍ മാത്രം

ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം ആദ്യ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ബിജെപി സംബന്ധിച്ച് നിര്‍ണ്ണായകമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർത്ഥി ഒരിക്കൽ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ എന്നതാണ് ചരിത്രമെങ്കിലും ആശങ്ക ഇടമില്ലാത്ത വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 1969 -ൽ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥി നീലം സഞ്ജീവ റെഡ്ഡി, ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെ മത്സരിച്ച വിവി ഗിരിയോട് പരാജയപ്പെട്ടിരുന്നു.

ലോക്‌സഭ

ലോക്‌സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ (543), രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ (233), നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയില്ല, ഡൽഹി, പുതുച്ചേരി എന്നിവയുൾപ്പെടെ സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ (4120) എന്നിവരാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത്.

വോട്ടിന്റെ മൂല്യം

ഒരു എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണെങ്കില്‍ ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം ആ സംസ്ഥാനത്തെ ജനസംഖ്യയെ ആശ്രയിച്ചിരിക്കുന്നു. 1971 ലെ സെൻസസും സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണവും അനുസരിച്ചാണ് ഇത് കണക്കാക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ഇത് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്.

ഉത്തര്‍പ്രദേശ്

208 ആണ് ഉത്തര്‍പ്രദേശിലെ ഒരു എംഎല്‍എയുടെ വോട്ടിന്‍റെ മൂല്യം. ഏറ്റവും കുറവ് സിക്കിമിനും (7). ഇലക്ടറൽ കോളേജിലെ മൊത്തം വോട്ടിന്റെ മൂല്യം 10,98,903 വരും. ഒരു സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പോള്‍ ചെയ്ത മുൻഗണനാ വോട്ടുകളിൽ 50% സാധുവായ വോട്ടുകൾ ആവശ്യമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാർട്ടികൾക്ക് അവരുടെ എംപിമാർക്കോ എംഎൽഎമാർക്കോ വിപ്പ് നൽകാൻ കഴിയില്ല, ഇത് പലപ്പോഴും ക്രോസ്-വോട്ടിംഗിലേക്ക് നയിക്കുന്നു.

8% ശതമാനം

പലപ്പോഴും ഇത് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് പൊതുവെ സഹായകരമായി മാറാറുണ്ട്. അടുത്ത വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന പഞ്ചാബ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും എൻഡിഎ നിലവിൽ അധികാരത്തിലിരിക്കുകയാണ്. ഈ അഞ്ച് സംസ്ഥാനങ്ങളും ഇലക്ടറൽ കോളേജിന്റെ 9% ത്തിലധികം വരും. ഇതില്‍ തന്നെ ഏറ്റവും പ്രധാനം ഉത്തര്‍ പ്രദേശ് ആണ്. മൊത്തം വോട്ടിന്റെ 8% ഈ സംസ്ഥാനത്ത് നിന്ന് മാത്രമായി വരും.

കക്ഷികള്‍

നിലവിലെ കണക്കുകള്‍ പ്രകാരം. എൻ‌ഡി‌എയ്ക്ക് 49.6%, യു‌പി‌എ 26.1%, ബിജെപി വിരുദ്ധ കക്ഷികൾ 14.4%, നിഷ്പക്ഷ പാർട്ടികൾ ( നോൺ-അലൈൻഡ് സ്വതന്ത്രർ ഉൾപ്പെടെ) 9.9% ഇലക്ടറൽ കോളേജിൽ ഉണ്ട്. ശിവസേന, അകാലിദൾ, തൃണമൂൽ കോൺഗ്രസ്, ഇടതുപാർട്ടികൾ, എഎപി, സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, എന്നിവരെ ബിജെപി വിരുദ്ധ കക്ഷികളായും ബിജെഡി, ടിആര്‍എസ് എന്നിവരെ സ്വതന്ത്ര കക്ഷികളുമായിട്ടാണ് കണക്കാക്കുന്നത്.

രാജ്യസഭയിൽ

ലോക്‌സഭയിൽ മൂന്ന് സീറ്റും രാജ്യസഭയിൽ 14 സീറ്റും സംസ്ഥാന നിയമസഭകളിൽ 136 സീറ്റുകളും നിലവില്‍ ഒഴിവുണ്ട്. 14 രാജ്യസഭാ സീറ്റുകളിൽ നാലെണ്ണം ജമ്മു കശ്മീരിൽ നിന്നാണ് , ഇവിടങ്ങളിള്‍ എപ്പോൾ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പില്ല. അതുപോലെ, സംസ്ഥാന നിയമസഭകളിൽ ഒഴിവുള്ള 87 സീറ്റുകളും ജമ്മുകശ്മീരില്‍ നിന്നാണ്.

സീറ്റുകൾ

രാജ്യസഭയിലെ 68 എംപിമാർ അടുത്ത വർഷം വിരമിക്കും (നാമനിർദ്ദേശം ചെയ്യപ്പെട്ടവ ഒഴികെ) ഈ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പ് നടത്താനാണ് സാധ്യത. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ ശക്തി കുറയുകയും സഖ്യകക്ഷികൾ പുറത്തുപോകുകയും ചെയ്തതിനാൽ എൻഡിഎയ്ക്ക് ഈ തിരഞ്ഞെടുപ്പുകളിൽ കുറച്ച് സീറ്റുകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്

പഞ്ചാബ്

പഞ്ചാബ് നിയമസഭയിൽ ബിജെപിക്ക് രണ്ട് എംഎൽഎമാർ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ അവിടുത്തെ ഫലങ്ങൾ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്തുകയില്ല. ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ എൻഡിഎ അധികാരത്തിലാണ്. മൂന്ന് സംസ്ഥാനങ്ങൾ നഷ്ടപ്പെടുമെന്ന് കരുതിയാല്‍, ഏറ്റവും മോശം അവസ്ഥയിൽ നിലവിലെ കണക്കുകളുടെ പകുതി മാത്രമേ നേടാനാകൂ.

ഉത്തർപ്രദേശ്

സുപ്രധാനമായ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തോടെ (202 സീറ്റുകൾ) ബി.ജെ.പി നയിക്കുന്ന എന്‍ഡിഎ അധികാരത്തില്‍ തുടരുമെന്ന് കണക്കാക്കാം. (ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാല്‍ 278 സീറ്റുകളുമായി എൻഡിഎ മുന്നിലെത്തുമെന്നാണ് ക്രോഡ് വിസ്ഡം 360 സർവേ വ്യക്തമാക്കുന്നത്). അത്തരമൊരു സാഹചര്യത്തിലും വിവിധാ സംസ്ഥാന നിയമസഭാ ഒഴിവുകളിലേക്കും രാജ്യസഭാ ഒഴിവുകള്‍ നികത്തിയതിന് ശേഷവും എൻഡിഎയ്ക്ക് 46.7%വോട്ട് വിഹിതം മാത്രമേ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യുപിഎ 26.4%,

യുപിഎ 26.4%, ബിജെപി വിരുദ്ധ കക്ഷികൾ 16.5%, നിഷ്പക്ഷ പാർട്ടികള്‍ 10.5% എന്നതാവും മറുചേരിയിലെ വോട്ട് വിഹിതം. നിഷ്പക്ഷ പാർട്ടികള്‍ വിട്ട് നിന്നാല്‍ ഗുണം ബിജെപിക്ക് സഖ്യത്തിനാവും. ഈ സാഹചര്യത്തില്‍ യുപിഎയും ബിജെപി വിരുദ്ധ പാർട്ടികളും ചേര്‍ന്നാല്‍ എന്‍ഡിഎ സഖ്യത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഉത്തര്‍പ്രദേശ് അടക്കമുള്ള അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ബിജെപിയെ സംബന്ധിച്ച് വലിയ പ്രധാന്യമാണ് ഉള്ളത്.

പരാജയപ്പെടുകയാണെങ്കില്‍

ഇനി ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുകയാണെങ്കില്‍ അവരുടെ വോട്ട് വിഹിതം 45.7% മാത്രമാവും. അതായത് നിക്ഷപക്ഷര്‍ ഒഴികേയുള്ള ബിജെപി വിരുദ്ധരുമായുള്ള വ്യത്യാസം 1.8% മാത്രം. യൂപിയിലെ സീറ്റ് നില 200 നും താഴെ പോയാല്‍ യുപിഎയും എൻഡിഎയും 44.8% വോട്ട് വിഹിതത്തിൽ ഇലക്ടറൽ കോളേജിൽ സമനിലയിലാകും. അതായത് പ്രതിപക്ഷത്തിന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഉത്തര്‍പ്രദേശില്‍ ഒരു കേവല ഭൂരിപക്ഷം പോലും മതിയാവും.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം

Recommended Video

cmsvideo
Saudi Arabia invites PM Narendra Modi for Middle East Green Initiative Summit

English summary
Presidential Election: The results of forthcoming Assembly elections will be crucial for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X