ഓണ സദ്യ മാലിന്യത്തിൽ കളഞ്ഞ സംഭവം; ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാൻ തീരുമാനം
തിരുവനന്തപുരം: പ്രതിഷേധത്തിന്റെ ഭാഗമായി ഓണസദ്യ മാലിന്യത്തിൽ തള്ളിയ സംഭവത്തിൽ ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കാൻ ധാരണ. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സി പി എം, സി ഐ ടി യു ജില്ലാ നേതൃത്വവും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. പിരിച്ചുവിട്ട നാല് താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കാനും ഏഴ് സ്ഥിര ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കുമെന്നും മേയർ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായാണ് സസ്പെൻഷൻ നടപടിയെന്നായിരുന്നു മേയറുടെ വിശദീകരണം. സംഭവത്തിൽ തൊഴിലാളികളിൽ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാൽ തൊഴിലാളികൾ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി തന്നില്ലെന്നും മേയർ പറഞ്ഞു. ജീവനക്കാരുടെ ഭാഗത്ത് നിന്ന് തെറ്റായ നടപടികൾ ഉണ്ടയാൽ മതമോ ജാതിയോ നോക്കിയല്ല നടപടി കൈക്കൊള്ളുന്നതെന്നും മേയർ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കെതിരെ ജീവനക്കാരുടെ പരാതി ലഭിച്ചിട്ടില്ലെന്നും മേയർ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശുചീകരണ തൊഴിലാളികൾക്ക് പരാതി ഉണ്ടെങ്കില്‍ പ്രത്യേക സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി കൊണ്ട് സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മേയർ പറഞ്ഞു.

ജോലി കഴിഞ്ഞ് ഓണാഘോഷത്തിൽ പങ്കെടുക്കാനിരിക്കെ വീണ്ടും അറവുമാലിന്യം പെറുക്കാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു കോർപറേഷനിൽ തൊഴിലാളികൾ പ്രതിഷേധിച്ചത്. തിങ്കളാഴ്ച്ചയിരുന്നു സംഭവം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികളാണ് ഓണസദ്യ മാലിന്യത്തിൽ കളഞ്ഞ് പ്രതിഷേധിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതോടെ വലിയ വിമർശനമായിരുന്നു നടപടിക്കെതിരെ ഉയർന്നത്.
'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ
പിന്നാലെ സംഭവത്തിൽ കോർപറേഷൻ അന്വേഷണം പ്രഖ്യാപിക്കുകയും ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. ഏത് സാഹചര്യത്തിലായാലും ഭക്ഷണം മാലിന്യത്തിൽ കളയുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു മേയർ പ്രതികരിച്ചത്. അതേസമയം തങ്ങൾ നേരിട്ട അപമാനത്തിൽ മനംനൊന്തായിരുന്നു ഭക്ഷണം കളഞ്ഞതെന്നായിരുന്നു തൊഴിലാളികൾ വിശദികരിച്ചത്.
വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍
അതേസമയം തൊഴിലാളികൾക്കെതിരായ നടപടിക്കെതിരെ തുടക്കം മുതൽ തന്നെ സി ഐ ടി യു രംഗത്തെത്തിയിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മേയറുടെ നടപടിയെ തള്ളിയിരുന്നു. പ്രതിഷേധിക്കുന്നവരെ ജോലിയിൽ നിന്ന് പുറത്താക്കുന്ന പാർട്ടിയല്ല സി പി എം എന്നായിരുന്നു എം വി ഗോവിന്ദൻ പ്രതികരിച്ചത്.












Click it and Unblock the Notifications