സ്വകാര്യ ബസുകള്‍ ജനുവരി 19ന് സൂചന പണിമുടക്ക് നടത്തും

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ 19ന് സൂചന പണിമുടക്ക് നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌ല് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തുന്നത്.

നിലവിലെ പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാപാസ് ഉള്‍പ്പടെ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുക, റോഡ് ടാക്‌സ് വര്‍ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ സൂചന പണിമുടക്ക് നടത്തുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.

Bus

നോട്ട് റദ്ദാക്കിയതിന് ശേഷം ബസുകളിലെ വരുമാനത്തില്‍ 40 ശതമാനത്തോളം കുറവുണ്ടായതായി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേനത്തില്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു, പ്രസിഡന്റ് എംബി സത്യന്‍, ട്രഷറര്‍ ഹംസ എരിക്കന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Private Bus Operators Confederation announced strike
Please Wait while comments are loading...