വിവാഹത്തിനൊരുങ്ങിയ പ്രവാസി യുവാവിന് കുവൈത്തിലെ കമ്പനി കൊടുത്ത മുട്ടൻപണി! ഒടുവിൽ സുഷമ സ്വരാജിന് പരാതി

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

മാവേലിക്കര: ജോലി ചെയ്യുന്ന കമ്പനി അവധി നൽകാത്തതിനെ തുടർന്ന് വിവാവഹത്തിനെത്താനാകുമോ എന്ന ആശങ്കയിൽ പ്രതിശ്രുതവരൻ. തഴക്കര ഇറവങ്കര ഗീതാഭവനിൽ ശ്രീജിത്ത് യശോധരനാണ് കമ്പനി അവധി നൽകാത്തതിനെ തുടർന്ന് കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നത്.

ബാറുകൾക്ക് വിട! ബിജു രമേശ് മദ്യക്കച്ചവടത്തിൽ നിന്നും പിന്മാറുന്നു, കാരണം ഞെട്ടിക്കുന്നത്...

കൊച്ചി മെട്രോ ഉദ്ഘാടനം;മൊബൈലുകൾക്കും കാൽനട യാത്രക്കാർക്കും വിലക്ക്!കർശന സുരക്ഷ,ഗതാഗത നിയന്ത്രണം

കവൈത്തിലെ ഗൾഫ് റെന്റ് കാർപ്പോ കമ്പനിയിൽ ജോലി ചെയ്യുന്ന ശ്രീജിത്തിന്റെ വിവാഹം ജൂൺ 19 തിങ്കളാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. ശിവഗിരി സ്വദേശിനിയായ യുവതിയുമായാണ് വിവാഹം. കമ്പനി അധികൃതരുമായി സംസാരിച്ച ശേഷമാണ് വിവാഹത്തീയതി നിശ്ചയിച്ചത്.

marriage

തുടർന്ന് ഇരുവീട്ടുകാരും വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഇതിനിടെയാണ് ഇപ്പോൾ അവധി നൽകാനാകില്ലെന്ന് കമ്പനി അറിയിച്ചത്. പിന്നീട് ശ്രീജിത്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഇമെയിലിലൂടെ പരാതി നൽകി. ശ്രീജിത്തിന്റെ പരാതിയെ തുടർന്ന് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടതോടെ അവധി നൽകാമെന്ന് കമ്പനി അറിയിച്ചു.

വിവാഹത്തീയതി അടുത്തതോടെ കമ്പനി വീണ്ടും നിലപാട് മാറ്റിയതാണ് ശ്രീജിത്തിനെയും ബന്ധുക്കളെയും ഇപ്പോൾ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. അവധി നൽകാനാകില്ലെന്നാണ് കമ്പനി വീണ്ടും ശ്രീജിത്തിനെ അറിയിച്ചിരിക്കുന്നത്. ഇതിനെതുടർന്ന് വീണ്ടും വിദേശകാര്യ മന്ത്രിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ശ്രീജിത്തും കുടുംബവും.

English summary
private company denied leave application of nri youth for his marriage.
Please Wait while comments are loading...