പുഷ്പകവിമാന കെട്ടുകഥകളില്‍ മുഴുകാതെ രാജ്യം കര്‍മമേഖല തിരിച്ചറിയണം: കാഞ്ച ഐലയ്യ

  • Posted By: Lekhaka
Subscribe to Oneindia Malayalam

കോഴിക്കോട്: പുഷ്പകവിമാനവും ആദ്യ പ്ലാസ്റ്റിക് സര്‍ജറിയും പോലുള്ള കെട്ടുകഥകളില്‍ അഭിരമിക്കാതെ ഇന്ത്യയുടെ യഥാര്‍ഥ കര്‍മമേഖലകള്‍ തിരിച്ചറിഞ്ഞ് അഭിമാനിക്കണമെന്ന് പ്രൊഫ. കാഞ്ച ഐലയ്യ. ഫാഷിസത്തിന് എതിരായ പോരാട്ടത്തില്‍ ദലിതരും ഇടതുപക്ഷവും അണിചേരുന്ന വിശാലസഖ്യം രാജ്യത്ത് രൂപപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസത്തിനെതിരെ 100 കവികളുടെയും 25 ചിത്രകാരന്‍മാരുടെയും സൃഷ്ടികള്‍ കോര്‍ത്തിണക്കിയ മോഡിഫൈ ചെയ്യപ്പെടാത്തത് എന്ന പുസ്തകം സാറാ ജോസഫിനു നല്‍കി പ്രകാനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഎപിയ്ക്ക് തിരിച്ചടി; 20 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി രാഷ്ട്രപതി അംഗീകരിച്ചു

അംബേദ്കര്‍ ജാതിക്കെതിരെയും മാര്‍ക്‌സ് വര്‍ഗത്തിനെതിരെയും സംസാരിച്ചു. അതിനാല്‍ ഇരുവര്‍ക്കും ഒരു വേദി പങ്കിടാന്‍ പ്രയാസമുണ്ടാകില്ല. സ്വന്തം വസ്ത്രം അലക്കാനും മുറ്റമടിക്കാനും പാത്രം കഴുകാനും അറിയാത്ത ഇന്ത്യയിലെ പുരുഷന്‍മാരെ ഇനിയും മഹത്വം പഠിപ്പിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി അവതാളത്തിലാവും. രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇംഗ്ലീഷ് പഠിപ്പിക്കണം. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ഇംഗ്ലീഷ് പരിജ്ഞാനം നേടിയാല്‍ ലോകരാജ്യങ്ങളെ വെല്ലുവിളിക്കാന്‍ പോന്ന ശക്തിയായി രാജ്യം മാറും. വിദ്യാഭ്യാസ മേഖലയിലെ തട്ടുതിരിക്കല്‍ അവസാനിപ്പിക്കണം. എന്നാല്‍, രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ സമത്വം ഉണ്ടാകണമെന്ന് ബിജെപി ഒരിടത്തും പറയില്ല. അവര്‍ക്ക് രാജ്യത്തെ തട്ടുതിരിച്ച് നിര്‍ത്തുന്നതിലാണ് താല്‍പ്പര്യമില്ലെന്നും കാഞ്ച ഐലയ്യ പറഞ്ഞു.

kancha-ilaiah-

സുനില്‍ അശോകപുരം അധ്യക്ഷനായിരുന്നു. സാറാജോസഫ്, പോള്‍ കല്ലാനോട്, എസ്. ജോസഫ്, കെ. പ്രഭാകരന്‍, നദി, ബി. അരുന്ധതി എന്നിവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
professor kancha ilaiah speaking in kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്