കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ കോണ്‍ഗ്രസ് നേതാവ് എന്‍പി മൊയ്തീന്‍ അന്തരിച്ചു

Google Oneindia Malayalam News

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍യുമായ എന്‍പി മൊയ്തീന്‍ അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വവസതിയില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി എന്‍പി അബുവിന്റെ മകനാണ് എന്‍പി മൊയ്തീന്‍.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് എന്‍പി മൊയ്തീന്‍ പൊതു പ്രവര്‍ത്തന രംഗത്ത് എത്തുന്നത്. കെഎസ് യു വിന്റെ രൂപീകരണം മുതല്‍ തന്നെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായി മൊയ്തീന്‍ ഉണ്ടായിരുന്നു. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ സംസ്ഥാന ഭാരവാഹിത്വം വഹിച്ച അദ്ദേഹം കെപിസിസി ഭാരവാഹിയുമായിരുന്നു.

NP Moideen

എകെ ആന്റണി കെപിസിസി പ്രസിഡന്റായപ്പോള്‍ അന്ന് ആകെയുണ്ടായിരുന്ന മൂന്ന് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ എന്‍പി മൊയ്തീന്‍ ആയിരുന്നു. 1977 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും 1982 ല്‍ ആന്റണി കോണ്‍ഗ്രസ് പ്രതിനിധിയായും അദ്ദേഹം നിയമസഭയില്‍ എത്തി. ഒരു പതിറ്റാണ്ടിലേറെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. സാഹിത്യകാരനായിരുന്ന എന്‍പി മുഹമ്മദ് സഹോദരനാണ്. ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കോഴിക്കോട് പരപ്പില്‍ ശാദുലി പള്ളിയില്‍. എന്‍പി മൊയ്തീനോടുള്ള ആദര സൂചകമായി കോഴിക്കോട് ഡിസിസി ഒരാഴച ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Prominent Congress leader NP Moideen passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X