• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്‌നേഹനിധിക്ക് കണ്ണീരോടെ വിട'; കോടിയേരിയുടെ വിയോഗത്തില്‍ സിനിമ-സാംസ്‌കാരിക ലോകം

Google Oneindia Malayalam News

തിരുവനന്തപുരം: സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമ- സംസ്‌കാരിക രംഗത്തെ പ്രമുഖര്‍. സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികളെന്ന് നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

1

ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിര്‍വഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീര്‍ഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്‌നേഹനിധിക്ക് കണ്ണീരോടെ വിടയെന്നും മോഹന്‍ലാല്‍ അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.

2

വി.എസ്-പിണറായി യുദ്ധത്തിലെ മധ്യസ്ഥന്‍; അടിമുടി പാര്‍ട്ടിയായി ജീവിച്ച കോടിയേരി വിടപറയുമ്പോള്‍വി.എസ്-പിണറായി യുദ്ധത്തിലെ മധ്യസ്ഥന്‍; അടിമുടി പാര്‍ട്ടിയായി ജീവിച്ച കോടിയേരി വിടപറയുമ്പോള്‍

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി വ്യവസായി എം എ യൂസഫലയും രംഗത്തെത്തി. നിയമസഭാ സമാജികന്‍, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാര്‍ട്ടി സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നെന്ന് എം എ യൂസഫലി പറഞ്ഞു.

3

ദീര്‍ഘകാലമായുള്ള സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്. രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തെ കണ്ട് സംസാരിച്ചത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പോലീസ് ആസ്ഥാനം സന്ദര്‍ശിക്കുകയും അവരുമായി ചേര്‍ന്നുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും ഞാന്‍ ഓര്‍ക്കുന്നെന്ന് എം എ യൂസഫലി വ്യക്തമാക്കി.

4

കോടിയേരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരന്‍ ബെന്യാമിനും രംഗത്തെത്തി. പാര്‍ട്ടിയില്‍ ഏറ്റവും അടുപ്പവും ബന്ധവും ഉണ്ടായിരുന്ന നേതാക്കളില്‍ ഒരാളാണ് കോടിയേരി ബാലകൃഷ്ണനെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞു. എന്നോട് കാരണമില്ലാത്ത അടുപ്പം പുലര്‍ത്തിയിരുന്ന മനുഷ്യന്‍. എന്റെ പിതാവ് മരിച്ചപ്പോള്‍ ഓടി വന്ന് സമാശ്വസിപ്പിച്ചത് ഒരിക്കലും മറക്കാനാവില്ല. രോഗാവസ്ഥയില്‍ ആയിരുന്നപ്പോള്‍ ഒന്ന് പോയി കാണാനും സ്‌നേഹം പങ്കുവയ്ക്കുവാനും കഴിഞ്ഞു എന്നത് ഒരാശ്വാസം. എന്നാലും ഈ വേര്‍പാട് വേദന തന്നെയാണ്. നമ്മള്‍ ഒക്കെ ഒരിക്കല്‍ പോയല്ലേ മതിയാവൂ. വിട പ്രിയ സഖാവേ. ലാല്‍സലാം- ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

''ആരോഗ്യം നന്നാക്കി എടുത്തിട്ട് വരാം'', ശബ്ദം മുറിയുന്നുണ്ടായിരുന്നു, നോവുന്ന ഓർമ്മ പങ്കിട്ട് ബ്രിട്ടാസ്''ആരോഗ്യം നന്നാക്കി എടുത്തിട്ട് വരാം'', ശബ്ദം മുറിയുന്നുണ്ടായിരുന്നു, നോവുന്ന ഓർമ്മ പങ്കിട്ട് ബ്രിട്ടാസ്

English summary
Prominent people in field of film and culture have condoled the demise of Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X