കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടത്തിലല്ല; കെഎസ്ആര്‍ടിസി-സ്വിഫ്റ്റില്‍ വരുമാന വര്‍ദ്ധനവ്, പ്രചാരണം അടിസ്ഥാനഹരിതം

Google Oneindia Malayalam News

തിരുവനന്തപുരം: എറണാകുളം- കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍ വരുമാനത്തില്‍ കുറവെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. ഈ റൂട്ടില്‍ കെ എസ് ആര്‍ ടി സി- സ്വിഫ്റ്റ് ഡീലക്‌സ് ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഡീലക്‌സ് ബസുകളില്‍ സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്. ഈ സര്‍വ്വീസുകളില്‍ യാത്രക്കാരെ നിര്‍ത്തി സര്‍വ്വീസ് നടത്താറില്ല. അതുകൊണ്ട് സീറ്റുകളുടെ എണ്ണത്തിന്റെ അനുസരിച്ചാണ് വരുമാനം ലഭിക്കുന്നതെന്നും കെ എസ് ആര്‍ ടി സി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

മന്ത്രി റിയാസിന്റെ സ്റ്റാഫുകളുടെ എണ്ണം കൂട്ടി; സജി ചെറിയാന്റെ സ്റ്റാഫിലെ 5 പേര്‍, ആകെ 29 പേര്‍മന്ത്രി റിയാസിന്റെ സ്റ്റാഫുകളുടെ എണ്ണം കൂട്ടി; സജി ചെറിയാന്റെ സ്റ്റാഫിലെ 5 പേര്‍, ആകെ 29 പേര്‍

സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സീറ്റുകളുടെ എണ്ണം കൂടുതലാണ്, കൂടാതെ ചില സമയത്ത് സീറ്റിം?ഗ് കപ്പാസിറ്റിയെക്കാള്‍ യാത്രക്കാരും ഉണ്ടാകാറുണ്ട്. അതിന് അനുസരിച്ചുള്ള വരുമാനമാണ് സൂപ്പര്‍ ഫാസ്റ്റുകളില്‍ നിന്നും ലഭിക്കുന്നത്. സാധാരണ ജൂണ്‍ മാസത്തിലെ മഴക്കാലത്ത് യാത്രക്കാര്‍ കുറവുമാണ് . അതും വരുമാനത്തില്‍ കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ksrtc

കെ എസ ആര്‍ ടി സി - സ്വിഫ്റ്റില്‍ യാത്ര സുഖകരമായാത്ര ആയത് കൊണ്ട് ദീര്‍ഘ ദൂര യാത്രയ്ക്ക് വേണ്ടി കൂടുതല്‍ യാത്രക്കാരും ഈ സര്‍വ്വീസുകളെ തിരഞ്ഞെടുക്കുന്നുണ്ട്. ഏപ്രില്‍ 11 സര്‍വ്വീസ് തുടങ്ങിയ അന്ന് മുതല്‍ ഏപ്രില്‍ മാസത്തില്‍ 1.44 കോടി രൂപയും, മേയ് മാസത്തില്‍ 5.25 കോടി രൂപയും, ജൂണ്‍ മാസത്തില്‍ 6.46 കോടി രൂപയും ജൂലൈ 20 വരെ 4.50 കോടി രൂപയുമാണ് കെ എസ് ആര്‍ ടി സി സ്വിഫ്റ്റിലെ വരുമാനം.

'എന്നോട് മിണ്ടാന്‍ വരരുത്', സ്മൃതി ഇറാനിയോട് കൊമ്പുകോർത്ത് സോണിയാ ഗാന്ധി, ലോക്‌സഭയില്‍ നാടകീയ രംഗം'എന്നോട് മിണ്ടാന്‍ വരരുത്', സ്മൃതി ഇറാനിയോട് കൊമ്പുകോർത്ത് സോണിയാ ഗാന്ധി, ലോക്‌സഭയില്‍ നാടകീയ രംഗം

മഴക്കാലം കഴിഞ്ഞ് ആഗസ്റ്റ് മാസം മുതല്‍ കൂടുതല്‍ ദീര്‍ഘ ദൂര യാത്രക്കാര്‍ വരുന്ന മുറയ്ക്ക് കെ എസ് ആര്‍ ടി സി- സ്വിഫ്റ്റ് ബസ്സുകളുടെ വരുമാനത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുീ കൂടുതല്‍ യാത്രക്കാരും റിസര്‍വേഷനില്‍ അന്വേഷണം നടത്തുന്നതും റിസര്‍വ് ചെയ്യുന്നതും കെ എസ് ആര്‍ ടി സി- സ്വിഫ്റ്റ് ബസ്സുകളാണെന്നതുള്ളത് ഇതിന്റെ സ്വീകാര്യതവര്‍ദ്ധിക്കുന്നു.

അതേസമയം, കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ 'സിറ്റി റൈഡ് ' 100 ദിവസത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി. തലസ്ഥാനത്തെ ടൂറിസത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയ കെഎസ്ആര്‍ടിസിയുടെ ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ സിറ്റി റൈഡ് 100 ദിവസം സര്‍വ്വീസ് പൂര്‍ത്തിയാക്കി. നഗരത്തിന്റെ കാഴ്ച്ചകള്‍ ആസ്വദിക്കുന്ന 'സിറ്റി റൈഡ് ' ട്രിപ്പുകളില്‍ ഇത് വരെ വിദേശികളും അന്യ സംസ്ഥാന വിനോദസഞ്ചാരികളും ആഭ്യന്തര വിനോദ സഞ്ചാരികളും ഉള്‍പ്പെടെ നാലായിരത്തില്‍ അധികം യാത്രക്കാണ് നഗരക്കാഴ്ച്ചകള്‍ ആസ്വദിച്ചത്.

ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ സിറ്റി റൈഡിന്റെ നൂറാം ദിവസത്തെ യാത്രയ്ക്ക് ഫിന്‍ലന്റ് സ്വദേശിയായ യാത്രക്കാര്‍ ആരി കേക്ക് തുടക്കം കുറിച്ചു. ചടങ്ങില്‍ ജി അനില്‍കുമാര്‍ (എക്‌സി. ഡയറക്ടര്‍ - സൗത്ത് സോണ്‍), എന്‍.കെ ജേക്കബ്ബ് സാം ലോപ്പസ് (ചീഫ് ട്രാഫിക് മാനേജര്‍ - ബി.ടി.സി), എന്നിവരും യാത്രക്കാരും പങ്കാളികളായി. മുന്‍പ് ഹെരിറ്റേജ് സര്‍വ്വീസായി നാമമാത്ര ദിവസങ്ങളില്‍ മാത്രം സര്‍വ്വീസ് നടത്തി പ്രതിമാസം 25000 രൂപ മാത്രം കളക്ഷന്‍ നേടിയിരുന്ന സ്ഥാനത്ത് 100 ദിവസത്തിനുള്ളി 8.25 ലക്ഷം കളക്ഷനും ഈ സര്‍വ്വീസിന് നേടാനായി. പ്രതിദിനം 8250 രൂപയുടെ കളക്ഷന്‍ നേടുന്ന നിലയിലേക്ക് ഈ സര്‍വ്വീസ് വളര്‍ന്നു കഴിഞ്ഞു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

വന്‍ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകള്‍ ഭാഗത്തെ മേല്‍ക്കൂര ഒഴിവാക്കിയ ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ഡെക്ക് ബസ് കേരളത്തില്‍ തന്നെ ആദ്യത്തേതാണ്. വിനോദ സഞ്ചാരികള്‍ക്ക് തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകള്‍ കാണുന്നതിന് സൗകര്യപ്രദമായ രീതിയാണ് ബസിനുള്ളിലെ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

English summary
Propaganda is baseless; KSRTC Says Revenue increase in SWIFT Bus Service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X