• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പ്രതിഷേധം എങ്ങനെ വേണം എന്ന് ജനങ്ങൾക് അറിയാം സാറെ'; മലപ്പുറം കളക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയ

  • By Aami Madhu

മലപ്പൂറം: പ്രതിഷേധങ്ങള്‍ക്കായി പൊതുനിരത്തുകള്‍ ഒഴിവാക്കി മൈതാനങ്ങള്‍ തിരഞ്ഞെടുക്കണമെന്ന മലപ്പുറം ജില്ലാ കളക്ടറുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. പ്രതിഷേധങ്ങൾ അതിരുകടക്കരുത്, സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കും എന്ന തലക്കെട്ടോടെയായിരുന്നു കളക്ടറുടെ കുറിപ്പ്.

സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കും. നാട്ടില്‍ സമാധാനവും സ്വൈര ജീവിതവും ഉറപ്പു വരുത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍ കളക്ടറുടെ പോസ്റ്റിന് കീഴെ നിരവധി പേരാണ് പ്രതിഷേധമുയര്‍ത്തിയത്. കളക്ടറുടെ കുറിപ്പ് വായിക്കാം

 അതിരുകടക്കരുത്

അതിരുകടക്കരുത്

#പ്രതിഷേധങ്ങൾ_അതിരുകടക്കരുത്; #സമൂഹമാധ്യമങ്ങൾ_നിരീക്ഷിക്കും

വര്‍ഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘര്‍ഷത്തിനും വഴിവെക്കുന്ന നീക്കങ്ങള്‍ തടയാന്‍ രാഷ്ട്രീയ കക്ഷികളുടേയും മതസംഘടനകളുടേയും പിന്തുണയുണ്ടാകണമെന്ന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ജനാധിപത്യ മാര്‍ഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ല. എന്നാല്‍ മറ്റു മതസ്ഥരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല.

 ശക്തമായ നടപടിയെടുക്കും

ശക്തമായ നടപടിയെടുക്കും

ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് താലൂക്ക് തലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടേയും മതസംഘടനാ നേതാക്കളുടേയും യോഗം വിളിക്കും. ബസ് ഓപ്പറേറ്റേഴ്സ് സംഘടനാഭാരവാഹികള്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെയും യോഗത്തില്‍ പങ്കെടുപ്പിക്കും.സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കും

 സമാധാനവും സ്വൈര ജീവിതവും

സമാധാനവും സ്വൈര ജീവിതവും

നാട്ടില്‍ സമാധാനവും സൈ്വര ജീവിതവും ഉറപ്പു വരുത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കുള്ള റോഡുകളില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന തരത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ ഒഴിവാക്കണം.

 നിരത്തിലല്ല മൈതാനത്ത്

നിരത്തിലല്ല മൈതാനത്ത്

പ്രതിഷേധങ്ങള്‍ പൊതുനിരത്തുകളില്‍ ഒഴിവാക്കുകയും അതിനായി കഴിവതും മൈതാനങ്ങള്‍ തെരഞ്ഞെടുക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. പ്രതിഷേധത്തിന് അനുമതി നില്‍കുമ്പോള്‍ നിലവിലുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്, എന്നായിരുന്നു കളക്ടറുടെ പോസ്റ്റ്.

 കണ്ണൻ ഗോപിനാഥനെ പോലെ

കണ്ണൻ ഗോപിനാഥനെ പോലെ

ചില പ്രതികരണങ്ങള്‍ വായിക്കാം- 'നട്ടെല്ല് പണയം വെച്ചവരെ സമൂഹം ചവറ്റുകൊട്ടയിൽ വലിച്ചെറിഞ്ഞ ചരിത്രമേ ഉള്ളൂ എന്ന് ഓർമ്മിക്കുന്നത് നല്ലതാണ് സാർ.... നിലപാടുകൾക്ക് മുമ്പിൽ അധികാരം തടസ്സമാണെങ്കിൽ അതങ്ങ് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോ രണം സാർ.... കണ്ണൻ ഗോപിനാഥനെ പോലെ...'

 ഗുജറാത്ത്‌ കളിച്ചിട്ടില്ല

ഗുജറാത്ത്‌ കളിച്ചിട്ടില്ല

ഇവിടെ ആരും ഗുജറാത്ത്‌ കളിച്ചിട്ടില്ല സാറെ, സങ്കികളുടെ ഒത്താശ അനുസരിച്ചു നിങ്ങൾ മുന്നോട്ടു പോയാൽ മതി, ജനാധിപത്യ രാജ്യത്തു പ്രതിഷേധം എങ്ങനെ വേണം എന്ന് ജനങ്ങൾക് അറിയാം സാറെ,,, ഭരണ ഘടന അനുസരിച്ചു ഞങ്ങൾ പ്രതിഷേധം ഉണ്ടാകൂ, ഭരണ ഘടന യിൽ വെള്ളം ചേർക്കുന്നത് നിങ്ങളെ പോലെ ഉള്ള IAS കാർ പരിശോധന നടത്തൂ,,,

 അനുസരിച്ചെന്ന് വരില്ല

അനുസരിച്ചെന്ന് വരില്ല

സാറെ...നിലനില്പിനായി ഉള്ള പോരാട്ടമാണ്...ഓരോ ഊള വർത്തനവുമായി വരരുത്..അനുസരിച്ചെന്ന് വരില്ല ...ഞങ്ങൾ മലപ്പുറത്തേര് ഇങ്ങനെ ഒക്കെയാ സർ....ഭരണ ഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ..കൽ തുറുങ്കുകളും നിയമ നടപടിയും പറഞ്ഞു പേടിപിച്ചാൽ പേടിക്കാൻ ഞങ്ങൾ ഷൂ നക്കികളുടെ പിന്മുറക്കാരല്ല...

 എന്ത്‌ കാര്യം ഏമാനെ

എന്ത്‌ കാര്യം ഏമാനെ

വീടിന്റെ അടച്ചിട്ട നാലു ചുവരുകൾക്ക് ഉള്ളിൽ നിന്നും പ്രതിഷേധം നടത്തിയിട്ടു എന്ത്‌ കാര്യം ഏമാനെ.....ജനിച്ച നാട്ടിൽ നിന്നും കയറ്റി അയക്കുന്നതിനു മുമ്പുള്ള പ്രതിഷേധം ആണ് സാറേ ഇത്...

അനുശോചനയോഗമല്ല

അനുശോചനയോഗമല്ല

ബഹുമാനപ്പെട്ട കളക്ടർ,ആളും ആരവങ്ങളും ഒഴിഞ്ഞ മൈതാനത്ത് വെച്ച് നടത്താൻ ഇത് അനുശോചനയോഗമല്ല!

പിറന്ന നാട്ടിൽ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ്.ബാബരി മസ്ജിദ് വിധിയിൽ ജനങ്ങളുടെ കണ്ണും,നാക്കും,വായയും മൂടിക്കെട്ടിച്ച് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്തി വിജയം കണ്ടത് കൊണ്ടാണ് ഇന്ന് ഇവർക്ക് ഇങ്ങനൊക്കെ ഞങ്ങളോട് ചെയ്യാൻ തോന്നിയത്,

സ്വന്തം നിലനിൽപ്പിന് മരണമാണ് അവസാനവാക്കെങ്കിൽ അത് ഏറ്റ് വാങ്ങാനും മടിയില്ല,അതങ്ങനെയാണ് സാറെ മലപ്പൊറത്തുള്ളോരുടെ ചോര അങ്ങനെയാണ്!

പിറന്ന നാടിനേയും നാട്ടുകാരേയും ചങ്ക് പറിച്ച് സ്നേഹിക്കും അത് ഞങ്ങൾക്ക് ഞങ്ങളുടെ മുൻഗാമികൾ പകർന്ന് നൽകിയതാ...

മറ്റൊന്ന്,താങ്കൾ വിശേഷിപ്പിച്ച "അതിരുകടന്ന പ്രതിഷേധം" അത് മലപ്പുറത്ത് എവിടേയും നടന്നതായി അറിഞ്ഞിട്ടില്ല ഒരു മാധ്യമവും

റിപ്പോർട്ട് ചെയ്തതായി കണ്ടില്ല,പിന്നെ എന്തിനാണ് ഇങ്ങനൊരു ആരോപണവും കൂച്ചുവിലങ്ങിടലും?

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Protest against malappuram collectors facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more