എന്തിന് മണിയെ വലിച്ചിഴയ്ക്കുന്നു? നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ!!!വിവാദം!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്തരിച്ച നടൻ കലാഭവൻ മണിയുടെ പേര് പരാമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട നടനും സംവിധായകനുമായ നാദിർഷായ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മണിയുടെ ആരാധകരടക്കമാണ് നാദിർഷയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഈ ഒരു ഘട്ടത്തിൽ മണിയെ ഓർക്കാനിടയായ സാഹചര്യം എല്ലാവർക്കും മനസിലാകുമെന്ന് നാദിർഷായുടെ പോസ്റ്റിന് കമന്റ് ചെയ്തവർ പറയുന്നു.

പാവം മണിയെ ക്കൂടി ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്നാണ് ചോദ്യം. മനസിന്റെ പതർച്ചയാണ് നാദിർഷായുടെ ഈ ഒരു പോസ്റ്റിന് പിന്നിലെന്നും വിമർശിക്കുന്നവർ പറയുന്നു. കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഇങ്ങനെയൊരു പോസ്റ്റിന്റെ ആവശ്യമില്ലായിരുന്നുവെന്നും പറയുന്നുണ്ട്. പ്രതിഷേധവും വിമർശനവും ശക്തമായതോടെ നാദിർഷ പോസ്റ്റ് പിൻവലിച്ചു.

nadirshah

ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ, എന്റെ പ്രിയസുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്ക് വെറുതേ വിളിച്ച് നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നേനെ. മിസ് യു ഡാ- എന്നായിരുന്നു നാദിർഷ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം നാദിർഷയിലേക്കും ദിലീപിലേക്കും പോകുന്നുവെന്നാണ് സൂചനകൾ. നാദിർഷ ദിലീപ്, കാവ്യ മാധവൻ, കാവ്യ മാധവന്റെ അമ്മ എന്നിവരെ ചോദ്യെ ചെയ്യുമെന്നാണ് വിവരം.

English summary
protest against nadirsha's facebook post about kalabhavan mani
Please Wait while comments are loading...