കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന് ഇത് സ്വപ്നം കാണാൻ കഴിയുമോ ..?;'ഞാനെന്തുകൊണ്ട് കമ്മ്യൂണിസ്റ്റായി'..വിവരിച്ച് പ്രശാന്ത്

Google Oneindia Malayalam News

തിരുവനന്തപുരം; ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഇടഞ്ഞ് ആദ്യം കോൺഗ്രസ് വിട്ട നേതാവായിരുന്നു പിഎസ് പ്രശാന്ത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ പ്രശാന്തിനെ പുറത്താക്കിയതായി കോൺഗ്രസ് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം സിപിഎമ്മിൽ ചേരുകയും ചെയ്തു. നിലവിൽ സിപിഎം കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്‍റാണ് പ്രശാന്ത്.

അതേസമയം ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് കോൺഗ്രസ് വിട്ട് കമ്മ്യൂണിസ്റ്റായി എന്ന് വിശദമാക്കുകയാണ് പ്രശാന്ത്. 'ഞാനെന്തു കൊണ്ട് കമ്മ്യൂണിസ്റ്റായി ഭാഗം - 2' എന്ന തലക്കെട്ടോടെയാണ് പിഎസ് പ്രശാന്ത് വിശദമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രശാന്തിന്റെ വാക്കുകളിലേക്ക്

1

ഞാനെന്തു കൊണ്ട് കമ്മ്യൂണിസ്റ്റായി ഭാഗം - 2
ഞാൻ എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റായി എന്നതിനെ സംബന്ധിച്ച് ഇലക്ഷനുമായി ബന്ധപ്പെട്ടും അതിന് ശേഷവും ഉണ്ടായ വേദനാജനകമായ അനുഭവങ്ങളെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നുവല്ലോ..രണ്ടാമത്തേതും ഇനി പറയാൻ പോകുന്നതുമായ കാര്യം വളെരെ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമാണ്. കോൺഗ്രസ് അതിന്റെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യം മതനിരപേക്ഷത സോഷ്യലിസ്റ്റ് മൂല്ല്യങ്ങൾ ഗാന്ധിയൻ ദർശനം എന്നിവയിൽ നിന്നെല്ലാം വല്ലാതെ പിന്നാക്കം പോയിരിക്കുന്നു.
ജനാധിപത്യ പ്രക്രിയ കോൺഗ്രസിൽ നഷ്ട്ടപ്പെട്ടിട്ട് ഏതാണ്ട് 30 വർഷത്തോളമായി.
ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ കാര്യം പറയുകയും വേണ്ട..!

2

CPI (M) എന്ന പ്രസ്ഥാനം 23 -ാം പാർട്ടി കോൺഗ്രസ് വരുന്ന ഏപ്രിലോട് കൂടി കണ്ണൂരിൽ ചേരുമ്പോൾ അതിന്റെ ഭാഗമായി കേരളത്തിൽ നടക്കുന്നത് 37676 സമ്മേളനങ്ങാളാണ്..
23-ാം പാർട്ടി കോൺഗ്രസിനെ സൂചിപ്പിക്കുന്ന 23 ചെങ്കൊടികൾ വീതം 35179 ബ്രാഞ്ച് 2273 ലോക്കൽ 209 ഏരിയാ 14 ജില്ലാ - സംസ്ഥാന സമ്മേളനങ്ങളിലായി ഏട്ട് ലക്ഷത്തി അറുപത്തി ആറായിരത്തി അഞ്ഞൂറ്റി നാല്പത്തിയെട്ട് ചെങ്കൊടികൾ കേരളമാകെ പാറി പറക്കും. ഈ സമ്മേളനങ്ങളുടെ ഭാഗമായി വലിയൊരു ജനാധിപത്യ പ്രക്രിയയിലൂടേയും ഉൾപ്പാർട്ടി ജനാധിപത്യത്തിലൂടേയും രൂപം കൊണ്ട് വരുന്ന സംഘടനാ നേത്യത്വം എന്ന ആശയത്തിന് എന്തൊരു സൗന്ദര്യമാണ്.

3

ഇന്നത്തെ ഇന്ത്യയിലേയോ കേരളത്തിലേയോ കോൺഗ്രസിന് ഇത് സ്വപ്നം കാണാൻ കഴിയുമോ ..?
പൗരത്വ ഭേദഗതി നിയമങ്ങളുമായി ബന്ധപ്പെട്ട ജനവിഭാഗത്തിന്റെ ആശങ്കയിൽ കോൺഗ്രസ് നടത്തിയ ആസൂത്രിതമായ പ്രതിഷേധ പരിപാടി എന്താണ് ..? മഹാത്മാ ഗാന്ധിയുടേയും കോൺഗ്രസിന്റേയും പിൻ തുണയോടെ നടന്ന ഖിലാഫത്ത് പ്രസ്ഥാനം. അതുമായി ബന്ധപ്പെട്ട മലബാർ ലഹളയിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളെ ചരിത്രത്തിന്റെ ഏടുകളിൽ നിന്നും തുടച്ച് മാറ്റുവാനുള്ള സംഘപരിപാർ ശക്തികളുടെ ആസൂത്രിത ശ്രമത്തിനെതിരെ ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതിഷേധത്തിൽ ഇനിയും വ്യക്ത വന്നിട്ടില്ല.

4

ഇത്തരം സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ സമര പോരാട്ടങ്ങൾക്ക് ശംബ്ദം നല്കാൻ കഴിയാത്ത നിലവിലെ കൊൺഗ്രസ് നേതൃത്വത്തിന് ഏങ്ങനെ "മതനിരപേഷത " എന്ന വാക്കിന്റെ അവകാശം ഉന്നയിക്കാൻ കഴിയും..?കേരളത്തിന്റെ പല ഭാഗത്തും പ്രത്യേകിച്ച് BJP വേരുറപ്പിക്കുവാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം ജില്ലയിൽ SDPI യുമായി ചേർന്ന് ഭരണം കയ്യാളുന്ന പഞ്ചായത്തുകളിലെ ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾ അവസാനിപ്പിക്കുവാൻ ഇന്നത്തെ കോൺഗ്രസ് നേതൃത്വം തയ്യാറുണ്ടോ..?
അതിന് തയ്യാറാവാതെ ഏങ്ങനെ മതേതരത്വം എന്ന സങ്കല്പത്തിന്റെ പവിത്രത കാക്കാൻ കഴിയും..?
സോഷ്യലിസത്തിൽ അതിഷ്ടിതമായ നെഹ്റുവീയൻ കാഴ്ചപ്പാട് എന്നേ കോൺഗ്രസിന്റെ കൈ വിട്ട് പോയിരിക്കുന്നു.!

5

അഹിംസയിൽ അതിഷ്ടിതമായ ഗാന്ധിയൻ മൂല്ല്യങ്ങൾക്ക് പുതിയ കോൺഗ്രസ് നേതൃത്വത്തിൽ എന്താണ് പ്രസക്തി..! സാഹോദര്യവും സഹവർത്തിത്വവും മനുഷ്യത്വവും നിലവിലെ കോൺഗ്രസിൽ നഷ്ട്ടപ്പെട്ടിരിക്കുന്നു. പുതിയ തലമുറയ്ക്കോ വനിതകൾക്കോ സാധാരണക്കാർക്കോ കർഷകർക്കോ പാർശ്വവല്ക്കരിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങൾക്കോ പ്രതീക്ഷ നല്കുന്ന കാലാനുസൃതമായ കാതലായ ഒരു മാറ്റവും കോൺഗ്രസിൽ ഉണ്ടാകുന്നില്ല.
ഡൽഹിയിലെ മരവിക്കുന്ന അതി ശൈത്യത്തിലും മനസ്സിൽ പൊള്ളുന്ന സമരാഗ്നിയുമായി ഇന്ത്യയെ പോറ്റാനും ജീവിക്കാനുമായി സമരം ചെയ്യുന്ന കർഷക സമരത്തിന്റെ അമരത്തും സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടുമായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെയാണുള്ളത്..

6

ഇത്തരം ചരിത്രപരമായ സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ CPI(M) എന്ന പ്രസ്ഥാനം എടുക്കുന്ന സമീപനം സംഘടിതവും നവോത്ഥാന പരവുമാണ് എന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് സാധാരണക്കാർ CPM ഉൾപ്പെടെയുള്ള ഇടത് പക്ഷത്തിന്റെ സഹയാത്രികർ ആകുന്നത്.
വംശീയവും മതപരവുമായി ഇന്ത്യയിൽ ഭിന്നിപ്പുണ്ടാക്കി സ്വസ്ഥമായും സ്വതന്ത്രമായും ജീവിക്കുവാൻ ഭരണഘടന ഉറപ്പ് നല്കുന്ന ജനങ്ങളുടെ അവകാശത്തെ കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്തുന്ന BJP സംഘ് പരിവാർ ശക്തികൾക്കെതിരെ പോരാടാൻ ഒരു സോഷ്യലിസ്റ്റ് ഇടത് മതനിരപേക്ഷ ബദൽ ഇന്ത്യയിൽ ഉണ്ടായി വരണം ..അതിനായി നമുക്ക് ഒരുമിച്ച് പോരാടാം ...

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

അടുത്ത പണി കാലുവാരികള്‍ക്ക്: ഒരുത്തനും ഒരു പദവിയിലും ഉണ്ടാവില്ല, പട്ടിക തയ്യാറാക്കാന്‍ ഡിസിസിഅടുത്ത പണി കാലുവാരികള്‍ക്ക്: ഒരുത്തനും ഒരു പദവിയിലും ഉണ്ടാവില്ല, പട്ടിക തയ്യാറാക്കാന്‍ ഡിസിസി

English summary
PS prasanth explains why he is a communist now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X