കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടൽ!'അമ്മ'യും 'മക്കളും' ഒതുക്കിത്തീർക്കേണ്ട

നടിയെ ആക്രമിച്ച കേസ് സിബിഐയെ ഏൽപ്പിക്കണം. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായ ഇടപെടലുകളും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും പിടി തോമസ് എംഎൽഎ ആവശ്യപ്പെട്ടു.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി പിടി തോമസ് എംഎൽഎ രംഗത്ത്. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലുണ്ടായെന്നാണ് പിടി തോമസ് ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടൽ കാരണമാണ് പോലീസ് അന്വേഷണം മന്ദഗതിയിലായതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോയിലെ ശുചിമുറികൾ അടച്ചിടുമെന്ന്! പ്രധാന കാരണക്കാർ സ്ത്രീകൾ, ക്ലോസറ്റുകളും നശിപ്പിച്ചു...കൊച്ചി മെട്രോയിലെ ശുചിമുറികൾ അടച്ചിടുമെന്ന്! പ്രധാന കാരണക്കാർ സ്ത്രീകൾ, ക്ലോസറ്റുകളും നശിപ്പിച്ചു...

നടിയെ ആക്രമിച്ച കേസ്;സിനിമാരംഗത്തെ മറ്റു പ്രമുഖരെയും ചോദ്യംചെയ്യും,ദിലീപിന്റെ ഇടപാടുകൾ പരിശോധിക്കുംനടിയെ ആക്രമിച്ച കേസ്;സിനിമാരംഗത്തെ മറ്റു പ്രമുഖരെയും ചോദ്യംചെയ്യും,ദിലീപിന്റെ ഇടപാടുകൾ പരിശോധിക്കും

നടിയെ ആക്രമിച്ച കേസ് സിബിഐയെ ഏൽപ്പിക്കണം. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായ ഇടപെടലുകളും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും പിടി തോമസ് എംഎൽഎ ആവശ്യപ്പെട്ടു. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടി തോമസ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

actress

നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായതിന്റെ തൊട്ടുപിന്നാലെ പിന്തുണ പ്രഖ്യാപിച്ച് സമ്മേളനം നടത്തിയതല്ലാതെ അതിനു ശേഷം നടിയ്ക്ക് അനുകൂലമായി 'അമ്മ' മിണ്ടിയിട്ടില്ല. ഇത് 'അമ്മ'യും 'മക്കളും' ഒതുക്കിത്തീർക്കേണ്ട വിഷയമല്ലെന്നും, സർക്കാരും ഇടതുമുന്നണിയും നടിയ്ക്ക് വേണ്ട ധാർമിക പിന്തുണ നൽകിയില്ലെന്നും പിടി തോമസ് പറഞ്ഞു.

ptthomas

'അമ്മ' യോഗത്തിന് ശേഷം ജനപ്രതിനിധികളായ ഇന്നസെന്റും ഗണേഷ് കുമാറും മുകേഷും നടത്തിയ പ്രസ്താവനകളെയും പിടി തോമസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. വാർത്താസമ്മേളനത്തിനിടെ ജനപ്രതിനിധികൾ കൂടിയായ മുകേഷും ഇന്നസെന്റും നടത്തിയ ആക്രോശങ്ങളെ കുറിച്ച് സിപിഎമ്മും സർക്കാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
pt thomas alleges that cm's office were intervened in actress case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X