ദിലീപിന്റെ അറസ്റ്റിൽ ഒന്നും അവസാനിക്കുന്നില്ല!! വിദേശബന്ധവും ഹവാല ഇടപാടും മനുഷ്യക്കടത്തും തെളിയണം!!

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം കാര്യങ്ങൾ അവസാനിക്കുന്നില്ലെന്ന് പിടി തോമസ് എംഎൽഎ. സംഭവത്തിനു പിന്നിലെ വിദേശ ബന്ധവും ഹവാല ഇടപാടുമടക്കം അന്വേഷിക്കണമെന്ന് അദ്ദേഹം പറയുന്നു. കാഞ്ഞങ്ങാട്ട് എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ പള്‍സർ സുനിക്ക് ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു. നടിക്കു നേരെ ആക്രമണം ഉണ്ടായി 20 ദിവസം കഴിഞ്ഞപ്പോൾ തന്നെ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഈ കത്ത് വെളിച്ചം കണ്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

pt thomas

ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ജയിലിൽ കഴിയുന്ന ജിൻസൺ എന്ന പ്രതി സ്ഥലം എംഎൽഎയെന്ന നിലയിൽ തന്നോടു പറഞ്ഞ കാര്യങ്ങൾ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നതായി പിടി തോമസ് പറയുന്നു.

കേസിലെ യഥാർഥ സംഭവങ്ങളെക്കുറിച്ചു പുറത്തറിഞ്ഞു എന്നു മനസ്സിലാക്കിയതോടെയാണ് സർക്കാരിനും നിലപാടു മാറ്റേണ്ടി വന്നതെന്നും പിടി തോമസ്. നിർണായക വിവരങ്ങൾ നൽകിയിട്ടും ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ച ആൾ എന്ന നിലയ്ക്കും പോലീസ് തന്നോട് ഒന്നും ചോദിച്ചിരുന്നില്ലെന്നും അദ്ദേഹം.

English summary
pt thomas says about human trafficking of pulsar suni.
Please Wait while comments are loading...