'എളമരം കരീം എന്ന ശുദ്ധ ഭോഷ്കനായ രാഷ്ട്രീയ നേതാവിന് ഉഷയുടെ മഹത്വം മനസ്സിലാകില്ല'; എംടി രമേശ്
തിരുവനന്തപുരം : പി ടി ഉഷക്ക് എതിരെ വിവാദ പരാമർശം നടത്തിയ എളമരം കരീം എം പിയെ രൂക്ഷമായി വിമർശിച്ച് ബി ജെ പി നേതാവ് എം ടി രമേഷ്. സംഘ പരിവാറിന് ഹിതകരമായി പെരുമാറുന്നവർക്ക് പാരിതോഷികങ്ങൾ ലഭിക്കുന്ന സ്ഥിതി ഉണ്ടായിരുന്നതായി എളമരം കരീം പ്രതികരിച്ചിരുന്നു.
പി ടി ഉഷയുടെ പേരെടുത്ത് പറയാതെ ആയിരുന്നു എളമരം കരീം വിമർശനം നടത്തിയിരുന്നത്. കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് ഒരാളെ നാമനിർദേശം ചെയ്തു. ഇതിന് യോഗ്യതയുണ്ടെന്ന് കുറച്ചു കാലമായി അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമെ ഉളള യോഗ്യതയാണ് തെളിയിച്ചതെന്നും എളമനം കരീം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഇപ്പോൾ രൂക്ഷ വിമർശനവുമായി എം ടി രമേശ് രംഗത്തെത്തിയത്.

രാഷ്ട്രീയത്തിനപ്പുറത്ത് രാഷ്ട്രത്തിന് സംഭാവന നൽകിയ മഹാന്മാർ അവരുടെ സംഭാവനകൾ രാജ്യസഭയിൽ നിർവഹിച്ചിട്ടുണ്ട്. രാഷ്ട്രീയം നോക്കി ആയിരുന്നെങ്കിൽ ബി.ജെ.പിക്കു നേട്ടമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഒരാളെ ആകാമായിരുന്നില്ലെ ? എന്ന് എം ടി രമേശ് ചോദിച്ചു.
'ടാർപായ വലിച്ച് കെട്ടി പേടിയോടെ..,ഭയന്ന് ഉറങ്ങാറില്ല';നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട് ഇങ്ങനെ ചിലർ!
l

2000 - ത്തിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ച ശേഷവും രാജ്യത്തിന്റെ കായിക കുതിപ്പിന് കണ്ണും കരളുമായിരുന്നു ഉഷ. പക്ഷെ, എളമരം കരീം എന്ന ശുദ്ധ ഭോഷ്കനായ ഒരു രാഷ്ട്രീയ നേതാവിന് ഉഷയുടെ മഹത്വം മനസ്സിലാകില്ലെന്നും എം ടി രമേശ് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ പ്രത്യേകത അവർ അവരുടെ കണ്ണിലൂടെ മാത്രമേ മറ്റുള്ളവരെയും നോക്കി കാണുകയുള്ളു എന്നതാണെന്നും എം ടി രമേശ് കുറ്റപ്പെടുത്തി.

ബഹുമാനപ്പെട്ട എളമരം കരീം എം പിക്ക് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് എം ടി രമേശ് ഫെയ്സ്ബുക്കിൽ പ്രതികരിച്ച് രംഗത്ത് വന്നത്.
എംടി രമേശിന്റെ വാക്കുകൾ ഇങ്ങനെ ;-
'ബഹുമാനപ്പെട്ട എളമരം കരീം എം.പി ക്ക് ഒരു തുറന്ന കത്ത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 4 (1) 80 (2) പ്രകാരം 12 അംഗങ്ങളെ രാജ്യസഭയിലേക്ക് രാഷ്ട്രപതിയാണ് നോമിനേറ്റ് ചെയ്യുന്നത്. കല, സാഹിത്യം, കായികം, തുടങ്ങി വ്യത്യസ്ത മേഖലകളിൽ സംഭാവന നൽകിയ മഹാന്മാരായ പലരും കേരളത്തിൽ നിന്നും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഈ 12 പേരിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

ഭരിക്കുന്ന സർക്കാരുകൾ നിർദേശിക്കുന്നവരെ രാഷ്ട്രപതി പ്രഖ്യാപിക്കുന്നതാണ് രീതി. 1952 മുതൽ ഇന്നുവരെ 152 പേരെ പല കാലങ്ങളിലായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറത്ത് രാഷ്ട്രത്തിന് സംഭാവന നൽകിയ മഹാന്മാർ അവരുടെ സംഭാവനകൾ രാജ്യസഭയിൽ നിർവഹിച്ചിട്ടുണ്ട്. 1959 ൽ കേരളത്തിൽ നിന്ന് കെ.എം പണിക്കർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1968 ൽ ജി. ശങ്കരക്കുറുപ്പിനെ കേരളത്തിൽ നിന്ന് നാമനിർദേശം ചെയ്തിട്ടുണ്ട്.
പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

2016 ൽ സുരേഷ് ഗോപി, ഇപ്പോൾ പി.ടി. ഉഷ. രാജ്യത്ത് ലത മങ്കേഷ്ക്കർ, എം എസ് സ്വാമിനാഥൻ, ഹേമ മാലിനി തുടങ്ങി സച്ചിൻ ടെണ്ടുൽക്കർ വരെ എത്രയോ പ്രഗൽഭർ. ഇവരെപ്പോലെ യോഗ്യത പി.ടി. ഉഷയ്ക്കില്ലെ ? ഉണ്ട് എന്ന് രാജ്യം പറയുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി അത് സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയം നോക്കി ആയിരുന്നെങ്കിൽ ബി.ജെ.പിക്കു നേട്ടമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഒരാളെ ആകാമായിരുന്നില്ലെ ?

1985ലും 86 ലും ലോകത്തെ പത്തു അത്ലറ്റുകളിൽ ഒരാൾ പി.ടി ഉഷ ആയിരുന്നു. ഇന്നുവരെ അങ്ങനെ ഒരു നേട്ടം ഇന്ത്യ കൈവരിച്ചിട്ടില്ല. 2000 ത്തിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ച ശേഷവും രാജ്യത്തിന്റെ കായിക കുതിപ്പിന് കണ്ണും കരളുമായിരുന്നു ഉഷ. പക്ഷെ എളമരം കരീം എന്ന ശുദ്ധ ഭോഷ്കനായ ഒരു രാഷ്ട്രീയ നേതാവിന് ഉഷയുടെ മഹത്വം മനസ്സിലാകില്ല. പിന്നെ കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ പ്രത്യേകത അവർ അവരുടെ കണ്ണിലൂടെ മാത്രമേ മറ്റുള്ളവരെയും നോക്കി കാണുകയുള്ളു എന്നതാണ്.

കമ്മ്യൂണിസ്റ്റുകാർക്കുള്ള എല്ലാ വെളിവില്ലായ്മകളും അവർ മറ്റുള്ളവരിലും ആരോപിക്കും. അതിൽ ഒന്നാണ് നോമിനേറ്റഡ് പോസ്റ്റുകൾ. സംസ്ഥാന സർക്കാരിന് കീഴിൽ വരുന്ന നോമിനേറ്റഡ് പദവികളെല്ലാം പിണറായി സ്തുതി പാഠകർക്കാണ് നിലവിൽ സിദ്ധിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ മുതൽ സംഗീത നാടക അക്കാദമി വരെ അങ്ങനെ തന്നെ.

പക്ഷെ ബി.ജെ പി അങ്ങനെയല്ല സഖാവെ! ഇനി രാജ്യസഭയിലെത്താൻ താങ്കൾക്ക് എന്തു വിശിഷ്ട യോഗ്യതയാണ് ഉള്ളതെന്നു കൂടി വ്യക്തമാക്കിയാൽ നന്ന്. മാവൂർ ഗോളിയോ റയോൺസ് മുതൽ രാജ്യസഭ വരെ എളമരം കരീമിന്റെ രാഷ്ട്രീയ യാത്രയുടെ നേരും നെറിയും കേരളത്തിൽ പകൽ പോലെ അറിയാം. തെങ്ങിന്റെ മണ്ടയിൽ വികസനം വരില്ലെന്ന് വിലപിച്ച കരീമിന്റെ മന്ത്രിക്കാലം വ്യവസായ വകുപ്പ് അഴിമതിയുടെ വെള്ളാനയായിരുന്നു.

പി.ടി ഉഷ ഇന്ത്യ എന്ന അഡ്രസ്സിൽ രാജ്യത്തിന്റെ കായിക കുതിപ്പിന് ഉണർവേകിയ പെൺകരുത്തിന് കരീമിന്റെ ആക്ഷേപങ്ങൾക്ക് മുന്നിൽ ഒന്നും സംഭവിക്കാനില്ല പക്ഷെ രാഷ്ട്രീയ ധാർമികത എന്ന ഒന്നുണ്ടെങ്കിൽ മാപ്പ് പറയണം സഖാവെ....'
Recommended Video
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000










Click it and Unblock the Notifications