കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ടാർപായ വലിച്ച് കെട്ടി പേടിയോടെ..,ഭയന്ന് ഉറങ്ങാറില്ല';നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട് ഇങ്ങനെ ചിലർ!

Google Oneindia Malayalam News

കോട്ടയം : ഉരുൾപൊട്ടലിനെ ഭയന്ന് ജീവിക്കേണ്ടി വരുന്ന ഒരുപറ്റം മനുഷ്യർ ഇന്നും കേരളത്തിലുണ്ട്. പേടിയാണ് ഉരുൾപൊട്ടലിനെ... ഉരുൾപൊട്ടൽ ഉണ്ടായേക്കാം എന്ന സ്ഥലത്തിൽ ജീവനെ പിടിച്ച് വാസ യോഗ്യമല്ലാത്ത വീട്ടിൽ കഴിയുന്ന മനുഷ്യരുടെ നാടാണ് കേരളം.

ദുരന്ത മേഖലയിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയാണെന്നും സുരക്ഷിതരാക്കാനും ഇടയ്ക്കിടെ സർക്കാർ പ്രഖ്യാപനങ്ങൾ നടത്താറുണ്ട്. എന്നാൽ, കേരളത്തിന്റെ വിവിധ പഞ്ചായത്തുകൾക്ക് കീഴിൽ നൂറുകണക്കിന് ആളുകൾ മലമുകളിൽ ഇപ്പോഴും പേടിയോടെ ജീവിതം കഴിച്ചുകൂട്ടുന്നു.

ഒരു മഴപെയ്താൽ ഇവർക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ തന്നെ കാല താമസം വേണ്ടി വന്നേക്കും. മഴയും കാറ്റും എല്ലാം പേടി സ്വപ്നമാണ് മലമുകളിൽ കഴിയുന്ന ഇക്കൂട്ടർക്ക്. ഇപ്പോൾ ഇതാ ഏഷ്യാനെറ്റ് ന്യൂസ് മലകൾക്ക് മുകളിൽ കയറാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരിയായ രാജമ്മയുടെ ജീവിതം പുറം ലോകത്തോട് വിളിച്ചു പറയുന്നു.

1

ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് കുന്നും മലയും കയറി രാജമ്മ തന്റെ സ്വന്തം വീട്ടിലേക്ക് നടന്ന കയറുന്നത്. എല്ലാ കഷ്ടപ്പാടുകൾക്കും ഒടുവിൽ കയ്യിലുള്ള പണം എല്ലാം കൂട്ടിവച്ച് രാജമ്മയുടെ ഭർത്താവ് സ്വന്തമാക്കിയ വീടാണ് മല മുകളിലേത്. ഇളങ്കാട് നിന്ന് കിലേമീറ്റർ വേണം രാജമ്മയുടെ ഈ സ്വർഗ്ഗത്തിലെത്താൻ.

ബിഗ് ബോസ് താരം റോബിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, കല്ലില്‍ തട്ടി കൊക്കയിലേക്ക്ബിഗ് ബോസ് താരം റോബിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, കല്ലില്‍ തട്ടി കൊക്കയിലേക്ക്

2

പേടിയോടെ.. മനസ്സില്ലാ മനസ്സോടെയാണ് ഇപ്പോൾ രാജമ്മയുടെ കുടുംബം ഈ വീടിനുള്ളിൽ കഴിയുന്നത്. ഒരു മഴപെയ്താലും കാറ്റ് വീശിയാലോ ഇവർക്ക് പേടിയാണ്. എപ്പോഴാണ് ഉരുളൻ കല്ലുകൾ വരുന്നതെന്ന് നോക്കി കണ്ണുതുറന്ന് ഇരിക്കേണ്ട ഗതികേടിലാണ്. ഉരുൾപൊട്ടൽ ഉണ്ടാവുന്ന സാഹചര്യത്തിൽ വീട്ടിൽ നിന്ന് മാറി താമസിക്കാൻ അറിയിപ്പ് ലഭിക്കാറുണ്ട്.

3

കയ്യിൽ കാശില്ലാതെ എന്ത് ചെയ്യാനാണ്. ഒരു രൂപ പോലും ഇല്ലാതെ എങ്ങോട്ട് പോകാൻ എന്ന ചോദ്യമാണ് രാജമ്മ ചോദിക്കുന്നത്. വീടു വാങ്ങാൻ പണമില്ല. പണമില്ലാതെ ആരാണ് വീട് തരിക ? പേടിയോടെ കഴിയുന്ന ഞങ്ങളെ സുരക്ഷിതരാകാമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ, ഈ വാക്കിന് അത്ര ഉറപ്പ് ഉണ്ടായില്ല. ഇന്നും ജീവനെ പേടിച്ച് ഉരുൾപൊട്ടലിനെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയാണ് രാജമ്മയ്ക്കും കുടുംബത്തിനും.

'മലയാളി നഴ്സിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു'; സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതി'മലയാളി നഴ്സിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു'; സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതി

4

ഇതിന് മുമ്പ് ഒരു ഉരുൾപൊട്ടലിനെ അതിജീവിച്ചിരുന്നു കൂട്ടിക്കൽകാർ. അതിനാൽ ഇനി മറ്റൊരു ഉരുൾപൊട്ടലിനെ ഇവർക്ക് അതിജീവിക്കാൻ കഴിയുമോ എന്നത് വിറങ്ങലിച്ച് ചോദിക്കേണ്ടി വരും. ഉരുളെടുത്ത വീട്ടിനുള്ളിൽ വെള്ളം കയറാതിരിക്കാൻ ടാർപായ വലിച്ച് കെട്ടി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ഇളങ്കാട് മേഖലയിലെ പലരും.

പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

5

പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാൻ ഈ പ്രദേശത്ത് താമസിക്കുന്ന ആളുകൾ ശ്രമിക്കുന്നുണ്ട്. ഉരുൾപൊട്ടൽ സാധ്യത മേഖല ആണെന്ന് അറിഞ്ഞിട്ടും വാസ യോഗ്യമല്ലാത്ത വീടിനുള്ളിൽ കിടന്നുറങ്ങാൻ ഇവരുടെ മനസ്സ് മടുക്കുന്നു. പഞ്ചായത്ത് പോലും മൗനം പാലിച്ച് നിൽക്കുന്നത് ഇവരെ സങ്കടത്തിന്റെ ആഴമുയർത്തുകയാണ്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
A unique story of people living in fear of landslip in Kottayam goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X