പിടിഎ റഹീം ഐഎന്‍എല്ലിന്റെ ഭാഗമല്ല, പാര്‍ട്ടി വിടുമെന്ന ആരോപണത്തെ തള്ളി നേതൃത്വം
കോഴിക്കോട്: പിടിഎ റഹീം എംഎല്‍എയുടെ അനുയായികള്‍ പാര്‍ട്ടി വിടുമെന്ന പ്രചാരണത്തെ തള്ളി ഐഎന്‍എല്‍ നേതൃത്വം. പാര്‍ട്ടി സംവിധാനത്തില്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന പ്രചാരണത്തില്‍ പിടിഎ റഹീം പാര്‍ട്ടി വിടുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത് വസ്തുതാവിരുദ്ധവും നിരര്‍ത്ഥകവുമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

ഐഎന്‍എല്‍ പാര്‍ട്ടി സംവിധാനത്തിന്റെ ഭാഗമല്ല റഹീമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. കക്ഷിരഹിത എംഎല്‍എയായ റഹീം ഐഎന്‍എല്ലുമായി സൗഹൃദത്തിലാണെന്നും കാസിം ഇരിക്കൂര്‍ വ്യക്തമാക്കി. കുന്ദമംഗലത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ സജീവമായിരുന്നു. 2019 മാര്‍ച്ചില്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഐഎന്‍എല്ലില്‍ ലയിച്ചെങ്കിലും ആ പാര്‍ട്ടിയുടെ പേരില്‍ ചിലര്‍ ഇപ്പോഴും നടക്കുന്നത് വിചിത്രമാണെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം
Recommended Video
അതേസമയം പാര്‍ട്ടിയെ ലയിപ്പിച്ച കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇടത് നേതൃത്വത്തെയും അറിയിക്കാത്തത് ശരിക്കും ദുരൂഹമായ കാര്യമാണ്. ലയന ധാരണ അനുസരിച്ച് മൂന്ന് സംസ്ഥാന ഭാരവാഹിത്വവും മൂന്ന് സെക്രട്ടേറിയേറ്റ് സ്ഥാനവും എന്‍എസ്‌സിയില്‍ നിന്ന് വന്നവര്‍ക്ക് നല്‍കി. വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന വിലാപം കൊണ്ടാണ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
ഐഎന്‍എല്ലിന്റെ വിജയവും ഭരണപങ്കാളിത്തവും മുസ്ലീം ലീഗ് അടക്കമുള്ള പാര്‍ട്ടികളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും കാസിം പറയുന്നു. ഐഎന്‍എല്ലിലേക്ക് വിവിധ പാര്‍ട്ടികളില്‍ നിന്ന് ആളുകളെത്തുന്ന ഈ ഘട്ടത്തില്‍ അസ്വാരസ്യങ്ങള്‍ ശ്രമം തിരിച്ചറിഞ്ഞ് ഐഎന്‍എല്‍ നേതൃത്വം പ്രതിരോധിക്കണമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
ക്യൂട്ട് ലുക്കില്‍ സാമന്ത അക്കിനേനി-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications