സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയത് സാംസങ് ഫോണില്‍!!പിന്നീട് പുതിയ ഫോണ്‍ വാങ്ങി, ദുരൂഹത തീരുന്നില്ല...
10ലേറെ സിം കാര്‍ഡുകള്‍ സുനി ഉപയോഗിച്ചിരുന്നതായി പോലീസ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയെക്കുറിച്ചുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. നടിയുടെ അപകീര്‍ത്തി പരമായ ചിത്രങ്ങളും വീഡിയോയുമെടുത്ത മൊബൈല്‍ ഫോണ്‍ ലഭിക്കാത്തതാണ് അന്വേഷണത്തില്‍ പോലീസിന് തിരിച്ചടിയാവുന്നത്.

വെള്ള നിറത്തിലുള്ള സാംസങ് മൊബൈല്‍ ഫോണിലാണ് സുനി നടിയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത് എന്നു വ്യക്തമായിട്ടുണ്ട്. നടി നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്.

നടി പറഞ്ഞതിനു സമാനമായ കാര്യങ്ങളാണ് അറസ്റ്റിലായ പ്രതി മണികണ്ഠനും പോലീസിനോടു പറഞ്ഞത്. വെള്ള നിറത്തിലുള്ള സാംസങ് മൊബൈലിലാണ് സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഇതു തന്നെ കാണിച്ചിരുന്നെന്നും മണികണ്ഠന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച ശേഷം മുങ്ങിയ സുനി കൊച്ചിയില്‍ വച്ചു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതായി പോലീസ് കണ്ടെത്തി. കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ കളമശേരിയില്‍ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയത്.

2000 രൂപയില്‍ താഴെ വില വരുന്ന മൊബൈലാണ് സുനി വാങ്ങിയതെന്നു കടയുടമ പോലീസിനോടു പറഞ്ഞു. പ്രത്യേകിച്ച് ഏതെങ്കിലുമൊരു മോഡല്‍ തിരക്കിയില്ലെന്നും ധൃതിയില്‍ ഫോണ്‍ വാങ്ങിപ്പോവുകയായിരുന്നെന്നും കടയുടമ കൂട്ടിച്ചേര്‍ത്തു. ഈ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ഇയാള്‍ പോലീസിന് നല്‍കിയിട്ടുണ്ട്.

പക്ഷെ പുതുതായി വാങ്ങിയ മൊബൈലില്‍ നിന്ന് നിരീക്ഷണത്തിലുള്ള ആരെയും സുനി വിളിക്കാതിരുന്നതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ പോലീസിനു സാധിച്ചില്ല. പത്തിലേറെ സിം കാര്‍ഡുകള്‍ സുനിയുടെ പക്കലുണ്ടെന്നും ഏതു സിമ്മാണ് ഫോണില്‍ ഉപയോഗിച്ചതെന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഞായറാഴ്ച സുനിയെയും വിജീഷിനെയും കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്നു മൊബൈല്‍ ഫോണും ടാബും പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. നടിയുടെ ദൃശ്യങ്ങള്‍
ഇവയിലുണ്ടോയെന്നു പോലീസ് പരിശോധിച്ചുവരികയാണ്.

പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് സുനിയുടെ മൊഴി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫോണ്‍ വെണ്ണലയ്ക്കു സമീപമുള്ള ഓടയിലേക്ക് എറിഞ്ഞെന്നാണ് സുനി ആദ്യം പോലീസിനോടു പറഞ്ഞത്. പോലീസ് ഇവിടെയെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഗോശ്രീ പാലത്തില്‍ നിന്നു ഫോണ്‍ കായലിലേക്ക് എറിയുകയായിരുന്നെന്ന് സുനി പിന്നീട് പോലീസിനോട് പറഞ്ഞു. ഇവിടെയും പോലീസ് തിരഞ്ഞെങ്കിലും ഫോണ്‍ കണ്ടുകിട്ടിയില്ല.












Click it and Unblock the Notifications