Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ മൃഗീയമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പലരുടെയും കയ്യില്‍..!! ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കി..!!

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനിയുടെ നിര്‍ണായക മൊഴി. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒന്നില്‍ക്കൂടുതല്‍ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നതായാണ് സുനി പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

Read Also: നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്..!!നടിയെ ഉപദ്രവിച്ചത് പൾസർ സുനി മാത്രം !!

Read Also: ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ നിന്ന് ശശികല വിലക്കി..!!പനീര്‍ശെല്‍വം വെളിപ്പെടുത്തുന്നു!

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണില്‍ നിന്നും മറ്റൊരു മെമ്മറികാര്‍ഡിലേക്ക് മാറ്റിയെന്നാണ് സുനി പറഞ്ഞിരിക്കുന്നത്. ഈ മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിച്ചതായും മൊഴിയില്‍ പറയുന്നു.

ഫോൺ അഭിഭാഷകന് നൽകി

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍, പാസ്സ്‌പോര്‍ട്ട് എന്നിവയാണ് സുനി അഭിഭാഷകനെ ഏല്‍പ്പിച്ചതായി മൊഴി നല്‍കിയിരിക്കുന്നത്. ഇവയും മറ്റു രേഖകളും അഭിഭാഷകന്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.

പരിശോധിക്കുന്നു

സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫോണും മെമ്മറി കാര്‍ഡും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. ഈ ഫോണും മെമ്മറി കാര്‍ഡും പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

വിശ്വാസത്തിലെടുക്കാതെ പോലീസ്

എത്രയും പെട്ടെന്ന് പരിശോധന പൂര്‍ത്തിയാക്കി ഫലം നല്‍കാന്‍ ഫോറന്‍സിക് വിഭാഗത്തിന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ പള്‍സര്‍ സുനിയുടെ മൊഴിയുടെ വിശ്വാസ്യത പോലീസിന് ഉറപ്പ് വരുത്താനാകൂ.

ദൃശ്യങ്ങൾ എവിടെയൊക്കെ?

കോടതിയില്‍ സമര്‍പ്പിച്ച മെമ്മറികാര്‍ഡിന് പുറമേ മറ്റു സംവിധാനങ്ങളിലേക്കും നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സുനി സൂക്ഷിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്. മാത്രമല്ല ദൃശ്യങ്ങള്‍ മറ്റാര്‍ക്കൈാക്കെ കൈമാറിയിട്ടുണ്ട് എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല

തന്നെ ആക്രമിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് നടി തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വീഡിയോ ചിത്രീകരിച്ച ഫോണ്‍ കണ്ടെത്താന്‍ നിരവധി സ്ഥലത്ത് അന്വേഷിച്ചിട്ടും ഇതുവരെ ആയിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല.

പുതിയ ഫോൺ വാങ്ങി

നടിയെ ആക്രമിച്ച ശേഷം മുങ്ങിയ പ്രതി പിന്നീട് കൊച്ചിയില്‍ തിരിച്ചെത്തി പുതിയ ഫോണ്‍ വാങ്ങിയതായും വിവരമുണ്ട്. എന്നാല്‍ ഈ ഫോണില്‍ നിന്നും സുനി ആരെയൊക്കെ വിളിച്ചിട്ടുണ്ട് എന്ന വിവരം പോലീസിന് ലഭ്യമായിട്ടില്ല.

ഉപയോഗിച്ചത് പത്തോളം സിം

ഈ ഫോണില്‍ നിന്നുള്ള കോളുകളുടെ ടവര്‍ ലൊക്കേഷനും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല പള്‍സര്‍ സുനി ഒരേസമയം പത്തോളം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും പോലീസിന് പ്രതിസന്ധിയായി.

ആലപ്പുഴയിൽ നിന്നും കോയമ്പത്തൂരിലേക്ക്

നടിയെ ഉപദ്രവിച്ച ശേഷം സുനി ആദ്യം ആലപ്പുഴയിലേക്കാണ് മുങ്ങിയത്. ഇവിടെ പോലീസ് എത്തിയപ്പോള്‍ അവിടെ നിന്നും മുങ്ങി. തുടര്‍ന്ന് കോയമ്പത്തൂരിലെ ഒളിത്താവളത്തിലേക്ക് പോയി.

തെളിവുകൾ പോലീസിന്

കോയമ്പത്തൂരിലേക്ക് പോകുന്ന വഴിയേ ആണ് ഇയാള്‍ പുതിയ ഫോണ്‍ വാങ്ങിയത്. കളമശ്ശേരിയിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ തെളിവുകളും കടക്കാരന്റെ മൊഴിയും പോലീസിന് ലഭിച്ചു.

ഫോൺ കണ്ടെത്താനായില്ല

കേസിലെ ശക്തമായ തെളിവുകള്‍ അടങ്ങിയ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിന് വെല്ലുവിളിയാണ്. ഓരോ ദിവസവും ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ മാറ്റി മാറ്റി പറഞ്ഞ് സുനി പോലീസിനെ കുഴപ്പത്തിലാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+