'ദിലീപ് പറഞ്ഞിട്ട് സുനി പെട്ട് പോയതാണ്', ജീവനോടെയുണ്ടെങ്കിൽ എല്ലാം പറയുമെന്ന് പൾസർ സുനിയുടെ അമ്മ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ 164 പ്രകാരമുളള രഹസ്യമൊഴി നൽകി ഒന്നാം പ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയുടെ അമ്മ ശോഭന. ആലുവ മജിസ്‌ട്രേറ്റിന് മുന്‍പാകെയാണ് പള്‍സര്‍ സുനിയുടെ അമ്മ രഹസ്യ മൊഴി നല്‍കിയത്. കോടതിയിലേക്ക് പോകുന്നതിന് മുന്‍പായി ശോഭന ജയിലില്‍ ചെന്ന് പള്‍സര്‍ സുനിയെ കണ്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട് തനിക്ക് അറിയുന്നതും മകന് അറിയുന്നതുമായ കാര്യങ്ങള്‍ കോടതിയില്‍ പറഞ്ഞതായി ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചു. സുനിക്ക് ജീവനുണ്ടെങ്കില്‍ സമയം വരുമ്പോള്‍ എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയുമെന്നും ശോഭന പറഞ്ഞു.

പറയേണ്ട സമയം വരുമ്പോള്‍ എല്ലാം പറയുമെന്നും ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ലെന്നും സുനി പറഞ്ഞതായി അമ്മ ശോഭന വ്യക്തമാക്കി. ദിലീപിനെ ചോദ്യം ചെയ്യുന്നത് പോലുളള കാര്യങ്ങളൊക്കെ സുനി അറിയുന്നുണ്ട്. ഇപ്പോള്‍ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിട്ട് തന്നെ കണ്ടില്ലേ എന്നും സുനി ചോദിച്ചു. അതുകൊണ്ടാണ് ആരും പുറത്തേക്ക് വരാത്തത് എന്നും സുനി പറഞ്ഞതായി അമ്മ പറഞ്ഞു.

''ഇതൊക്കെ ആരെങ്കിലുമൊക്കെ പറയുമെന്ന് പണ്ട് തൊട്ടേ സുനി പറയാറുണ്ടായിരുന്നു. സുനി പെട്ട് പോയതാണ്. ദിലീപ് പറഞ്ഞിട്ട് സുനി പെട്ട് പോയതാണ്. അക്കാര്യം അടക്കം എല്ലാം കോടതിയില്‍ പറയും. ഒന്നും പറയണ്ടെന്നും പറഞ്ഞാല്‍ കാര്യമില്ലെന്നും സുനി പറഞ്ഞു. സുനി എല്ലാം സമയമാകുമ്പോള്‍ മാധ്യമങ്ങളോട് അടക്കം പറയുമെന്നും'' അമ്മ ശോഭന പറഞ്ഞു.

''അപ്പോഴേക്ക് ജീവനോടെ ഉണ്ടാകുമോ എന്ന് അറിയില്ല. ഉണ്ടെങ്കില്‍ എല്ലാം പറയുമെന്നും ശോഭന വ്യക്തമാക്കി. ദിലീപ് എന്ന് പറയുന്നത് വലിയൊരു ആളാണ്, ഒരു കൊമ്പനാന. മറുവശത്ത് കുറേ അണ്ണാന്‍ കുഞ്ഞുങ്ങും. ഈ കൊമ്പനാനയെ അണ്ണാന്‍ കുഞ്ഞുങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും'' എന്നും പള്‍സര്‍ സുനിയുടെ അമ്മ ചോദിച്ചു. ''ഇതില്‍ പെട്ട് പോയതിന്റെ ദുഖമാണ് സുനിക്ക് ഇപ്പോഴുളളത്''.

''ബാലചന്ദ്ര കുമാര്‍ പറയുന്ന കാര്യങ്ങളൊക്കെ സത്യമാണെന്ന് സുനി പറഞ്ഞു. ഇങ്ങനെ അറിയുന്ന പലരും ഉണ്ടാകും. അവരൊക്കെ പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. ഇനിയും ആള്‍ക്കാര്‍ വരട്ടെ എന്ന് സുനി പറഞ്ഞു. താന്‍ പറഞ്ഞത് കൊണ്ട് ആരും വിശ്വസിക്കില്ല. ഇതൊരു സിനിമാക്കഥ പോലെയാണ്. അഭിനയിക്കുന്ന ആളുകളാണ്. തനിക്കും സുനിക്കും അങ്ങനെ അഭിനയിക്കാന്‍ അറിയില്ലെന്നും'' ശോഭന പറഞ്ഞു.
Recommended Video

''ദിലീപ് പറഞ്ഞത് കൊണ്ട് മാത്രമാണ് സുനി ഇത്തരമൊരു കാര്യത്തിലേക്ക് കടന്നത്. അല്ലാതെ നടിയോടെ മറ്റാരോടെങ്കിലുമോ ഒരു വൈരാഗ്യവും ഇല്ല. ജീവന്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടും എന്ന് സുനി എപ്പോഴും പറയാറുണ്ട്. ഒരു പയ്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതോട് കൂടി അവന് പേടിയായി. ഇനി വരാനുളളതൊക്കെ അനുഭവിക്കുക. സുനിയെ ജീവനോടെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നുവെന്നും'' അമ്മ ശോഭന പറഞ്ഞു.

നേരത്തെ പോലീസ് സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനി അയച്ച കത്ത് പുറത്ത് വിട്ട പശ്ചാത്തലത്തിലായിരുന്നു ഇത്. 2018 മെയ്യില്‍ എഴുതിയ കത്താണ് ശോഭന പുറത്ത് വിട്ടത്. മകന്റെ ജീവന് ഭീഷണി ഉളളത് കൊണ്ടാണ് കത്ത് പുറത്ത് വിടുന്നത് എന്നാണ് ശോഭന പറഞ്ഞത്. ദിലീപിനെ കൂടാതെ സിനിമാ രംഗത്തെ മറ്റ് ചിലര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നത് അടക്കമുളള പല ഗുരുതര ആരോപണങ്ങളും പള്‍സര്‍ സുനിയുടെ കത്തിലുണ്ട്. രണ്ട് പേജുളള കത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.












Click it and Unblock the Notifications