ഞങ്ങള്‍ നന്നാകില്ല; പഞ്ചിങ് പൊളിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന് ചടുലത നല്‍കുന്ന സെക്രട്ടറിയേറ്റില്‍ ഏര്‍പ്പെടുത്തിയ പഞ്ചിങ് പൊളിക്കാന്‍ ജീവനക്കാരുടെ ശ്രമം ആരംഭിച്ചു. പഞ്ചിങ് ഏര്‍പ്പെടുത്തി നാലുദിവസം കഴിയുമ്പോള്‍ ആദ്യദിവസത്തെ ഹാജര്‍ പിന്നീടില്ല. ജീവനക്കാരുടെ സംഘടനകള്‍ ചേര്‍ന്ന് പഞ്ചിങ് പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണെന്നാണ് സൂചന.

സ്വകാര്യ മേഖലകളില്‍ വര്‍ഷങ്ങളായി വിജയകരമായി നടപ്പാക്കുന്ന പഞ്ചിങ് സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കുന്നതിന് വിഘാതമായി നില്‍ക്കുന്നത് ജീവനക്കാരുടെ സംഘടനകളാണ്. കൃത്യസമയത്ത് ജോലി സമയത്ത് എത്തുന്നത് ഒഴിവാക്കുകയും തോന്നുന്നപടി ജോലി ചെയ്ത് ശമ്പളം വാങ്ങുകയുമാണ് ജീവനക്കാരുടെ ലക്ഷ്യം.

secretariat

തങ്ങളെ നിയന്ത്രിക്കാന്‍ ഒരു സര്‍ക്കാരും ഒരുങ്ങേണ്ടെന്നു തന്നെയാണ് പഞ്ചിങ് പരാജയപ്പെടുത്തിക്കൊണ്ട് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ അധ്യക്ഷനായ 10-ാം ശമ്പളപരിഷ്‌കരണ കമ്മീഷനാണ് പഞ്ചിങ് ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധിപ്പിച്ച് ശമ്പളം കുറവുചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ആദ്യ ദിവസങ്ങളില്‍ ഭൂരിഭാഗം ജീവനക്കാരും പഞ്ചിങ്ങിനോട് അനുകൂലമായും പ്രതികരിച്ചു. എന്നാല്‍, പഞ്ചിങ് ചെയ്ത് മുങ്ങുന്ന ജീവനക്കാരും ചുരുക്കമല്ല. ജീവനക്കാരില്‍ നല്ലൊരു വിഭാഗം ട്രെയിനില്‍ വരുന്നവരാണെന്നു ട്രെയിനുകള്‍ വൈകുന്നതിനാല്‍ അവര്‍ക്ക് ഈ സമയക്ലിപ്തത പാലിക്കാനാവില്ലെന്നുമാണ് സംഘടനകളുടെ വാദം. അതേസമയം, സര്‍ക്കാര്‍ ഓഫീസുകള്‍ക്കു സമീപം താമസിക്കണമെന്ന് വ്യവസ്ഥയുള്ളപ്പോള്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Punching must in Kerala Secretariat

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്