കേരള ജനതയെ ചെരുപ്പ്‌ നക്കികളാക്കാന്‍ നോക്കേണ്ട...സംഘപരിവാറിനോട് ഗായിക..കടക്ക് പുറത്ത്...!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ ചുവട് പിടിച്ച് കേരളത്തെയാകെ താറടിച്ച് കാണിക്കുന്ന പ്രചാരണമാണ് സംഘപരിവാര്‍ നടത്തുന്നത്. കേരളത്തില്‍ വര്‍ഗീയ കലാപങ്ങളുണ്ടെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന് വരെ സംഘപരിവാര്‍ ആവശ്യമുയര്‍ത്തുകയുണ്ടായി. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായിക പുഷ്പവതി.

സംഘികളെ നാണം കെടുത്തി മലയാളികൾ...ഫേസ്ബുക്കിൽ പൂരം പൊടിപൂരം...കേരളം നമ്പർ വൺ ആണ് മച്ചാ...!

singer

ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..

പുഷ്പവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. മൂന്ന് അടി മണ്ണ് ചോദിച്ചുവന്ന സംഘപരിവാറിനു ഒരടി മണ്ണ് തിരുവനന്തപുരത്തെ നേമത്തു കിട്ടിയപ്പോൾ മഹാബലിയെ ചവിട്ടി താഴ്ത്തുന്ന പോലെ ഈ നാടിന്റെ നവോഥാന മൂല്യങ്ങളെ ചവിട്ടി താഴ്ത്താം എന്ന് വിചാരിച്ചു. അവർ നമ്മുടെ മഹത്തായ സാമൂഹിക സാംസ്കാരിക മൂല്യങ്ങളെ അപനിർമിച് പകരം ജാത്യാടിസ്ഥാനത്തിലും മതാടിസ്ഥാനത്തിലും തമ്മിൽ തമ്മിൽ വൈകാരികമായ വൈരം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. അതിനു വേണ്ടി എന്ത് കളിയും അവർ കളിക്കും. ഇവിടുത്തെ ജനതയെ ചെരുപ്പ് നക്കികളാക്കാൻ നോക്കണ്ട. കടക്ക് പുറത്ത്‌..''

English summary
Singer Pushpavathy's facebook post against Sanghpariwar campaign against Kerala
Please Wait while comments are loading...